---
title: "വനത്തിൽ പച്ചമരുന്ന് ശേഖരിക്കാൻ പോയപ്പോൾ വയോധികനെ കരടി ആക്രമിച്ചു; രണ്ട് കൈകളിലും കടിച്ച് പരിക്കേൽപ്പിച്ചു"
english_title: "A bear attacked an elderly tribal man in Malappuram."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323456/a-bear-attacked-an-elderly-tribal-man-in-malappuram"
published_at: "2025-10-30T17:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69034f74c95af_bear.jpg"
keywords: []
---

# വനത്തിൽ പച്ചമരുന്ന് ശേഖരിക്കാൻ പോയപ്പോൾ വയോധികനെ കരടി ആക്രമിച്ചു; രണ്ട് കൈകളിലും കടിച്ച് പരിക്കേൽപ്പിച്ചു

> **Lead Summary:** **മലപ്പുറം: മ**ലപ്പുറത്ത് ആദിവാസി വയോധികന് നേരെ കരടിയുടെ ആക്രമണം. കരുളായിയിൽ മുണ്ടക്കടവ് ഉന്നതിയിലെ ശങ്കരനാണ് പരിക്ക് പറ്റിയത്. ഇയാളുടെ രണ്ട് കൈകളിലും കരടി കടിച്ച് പരിക്കേൽപ്പിച്ചു.

## Article Content

**മലപ്പുറം: മ**ലപ്പുറത്ത് ആദിവാസി വയോധികന് നേരെ കരടിയുടെ ആക്രമണം. കരുളായിയിൽ മുണ്ടക്കടവ് ഉന്നതിയിലെ ശങ്കരനാണ് പരിക്ക് പറ്റിയത്. ഇയാളുടെ രണ്ട് കൈകളിലും കരടി കടിച്ച് പരിക്കേൽപ്പിച്ചു.

വനത്തിൽ പച്ചമരുന്ന് ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ശങ്കരനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323456/a-bear-attacked-an-elderly-tribal-man-in-malappuram)