---
title: "ആഫ്രിക്കൻ സൗന്ദര്യം, തെയ്യത്തിൻ്റെ പ്രൗഢി;തോൺ മോഡലായ വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ"
english_title: "African beauty, the splendor of the land; Viral photoshoot pictures of the Thorn model"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323447/african-beauty-the-splendor-of-the-land-viral-photoshoot-pictures-of-the-thorn-model"
published_at: "2025-10-30T16:32:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690346d8de91e_edwsfv_.jpg"
keywords: []
---

# ആഫ്രിക്കൻ സൗന്ദര്യം, തെയ്യത്തിൻ്റെ പ്രൗഢി;തോൺ മോഡലായ വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

> **Lead Summary:** **[**സുഡാനിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയിലെത്തിയ രാജഗിരി വിദ്യാർഥിയായ തോൺ മോഡലായ വേറിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. കറുത്ത കച്ചയും മേലങ്കിയും, പൊയ്ക്കണ്ണും, സ്വർണ നിറത്തിലുള്ള ആഭരണങ്ങളും അണിഞ്ഞ്, ആറടി ആറിഞ്ച് ഉയരമുള്ള തോൺ നീലാകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന തീക്ഷ്ണമായ ഭാവങ്ങൾ ശ്രദ്ധേയമാണ്.

## Article Content

**[**സുഡാനിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയിലെത്തിയ രാജഗിരി വിദ്യാർഥിയായ തോൺ മോഡലായ വേറിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. കറുത്ത കച്ചയും മേലങ്കിയും, പൊയ്ക്കണ്ണും, സ്വർണ നിറത്തിലുള്ള ആഭരണങ്ങളും അണിഞ്ഞ്, ആറടി ആറിഞ്ച് ഉയരമുള്ള തോൺ നീലാകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന തീക്ഷ്ണമായ ഭാവങ്ങൾ ശ്രദ്ധേയമാണ്.

'മെലൂഹ' ക്ലോത്തിംഗ് ബ്രാൻഡിൻ്റെ ഉടമയായ ആരതി ജയരാജാണ് ഈ വേറിട്ട ആശയത്തിനും സ്റ്റൈലിങ്ങിനും പിന്നിൽ പ്രവർത്തിച്ചത്. ആഫ്രിക്കൻ ശക്തിയും ദക്ഷിണേന്ത്യൻ ആത്മീയതയും ഒത്തുചേരുന്ന ഈ ദൃശ്യാവിഷ്കാരം, മലബാറിൻ്റെ സ്വന്തം തെയ്യത്തിന്റെയും ദക്ഷിണേന്ത്യൻ ക്ഷേത്രോത്സവങ്ങളുടെയും പ്രതീകങ്ങളെ സാംസ്കാരിക പൈതൃകവുമായി സമന്വയിപ്പിക്കാനുള്ള ശ്രമമായിരുന്നു.

മോഡലിന്റെ നിറത്തിന് ഏറ്റവും യോജിച്ച സ്വർണ്ണത്തിൻ്റെ ദൈവീക തിളക്കം നൽകാനായി നെറ്റിപ്പട്ടത്തിലെ ഗോൾഡൻ ബീഡ്‌സ് ഉപയോഗിച്ചാണ് അരപ്പട്ടയടക്കം സ്റ്റൈൽ ചെയ്തത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജസീന കടവിൽ തോണിനെ ഒരുക്കിയപ്പോൾ, ഫോട്ടോഗ്രാഫർ വിഷ്ണു ബെൻസ് വൈപ്പിൻ ബീച്ചിൽവെച്ച് വെറും ഒന്നര മണിക്കൂർ കൊണ്ട് ചിത്രങ്ങൾ പകർത്തി. തോണിൻ്റെ ഉയരം പരമാവധി ഫീൽ ചെയ്യിപ്പിക്കാൻ ലോ ആംഗിൾ ഷോട്ടുകൾ ഉപയോഗിച്ച ഈ 'റോ ഫോട്ടോഷൂട്ട്' അതിരുകൾ മറികടക്കുന്ന സൗന്ദര്യത്തിൻ്റെ ദൃശ്യാഘോഷമായി മാറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323447/african-beauty-the-splendor-of-the-land-viral-photoshoot-pictures-of-the-thorn-model)