---
title: "ഇത് എന്തൊരു കഷ്ടമാണ്, സ്വർണവില  ഉച്ചയ്ക്ക് ശേഷം തലപൊക്കി....! പവന് നൽകേണ്ടത്?"
english_title: "The sharp decline in gold prices this morning (October 30) has continued this afternoon."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323438/the-sharp-decline-in-gold-prices-this-morning-october-30-has-continued-this-afternoon"
published_at: "2025-10-30T15:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69033e913be03_gold.jpg"
keywords: []
---

# ഇത് എന്തൊരു കഷ്ടമാണ്, സ്വർണവില  ഉച്ചയ്ക്ക് ശേഷം തലപൊക്കി....! പവന് നൽകേണ്ടത്?

> **Lead Summary:** **കൊച്ചി: **സ്വർണവിലണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് (ഒക്ടോബർ 30) രാവിലെ കുത്തനെ കുറഞ്ഞ വില ഇന്ന് ഉച്ചക്ക് കൂടി. ഗ്രാമിന് 90 രൂപയാണ് ഉച്ചക്ക് വർധിച്ചത്. ഇതോടെ 11,135 രൂപയായി. പവന് 720 രൂപ കൂടി 89,080 രൂപയുമായി. 18കാരറ്റിന് ഗ്രാമിന് 75 രൂപ കൂടി 9,155 രൂപയായി.

## Article Content

**കൊച്ചി: **സ്വർണവിലണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് (ഒക്ടോബർ 30) രാവിലെ കുത്തനെ കുറഞ്ഞ വില ഇന്ന് ഉച്ചക്ക് കൂടി. ഗ്രാമിന് 90 രൂപയാണ് ഉച്ചക്ക് വർധിച്ചത്. ഇതോടെ 11,135 രൂപയായി. പവന് 720 രൂപ കൂടി 89,080 രൂപയുമായി. 18കാരറ്റിന് ഗ്രാമിന് 75 രൂപ കൂടി 9,155 രൂപയായി.

ഇന്നലെ രണ്ടുതവണയായി കുതിപ്പ് രേഖപ്പെടുത്തിയ സ്വർണത്തിന് ഇന്ന് രാവിലെ പവന് 1,400 രൂപ കുറഞ്ഞിരുന്നു. 88,360 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയുമായിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 9120 രൂപയായിരുന്നു രാവിലത്തെ വില.

ഇന്നലെ രാവിലെ ഗ്രാമിന് 70 രൂപ വർധിച്ച് 11,145 രൂപയും പവന് 560 രൂപ കൂടി 89,160 രൂപയുമായിരുന്നു വില. ഉച്ചക്ക് ശേഷം ഗ്രാമിന് 75 രൂപ വർധിച്ച് 11,220 രൂപയും പവന് 600 രൂപ കൂടി 89,760 രൂപയുമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323438/the-sharp-decline-in-gold-prices-this-morning-october-30-has-continued-this-afternoon)