---
title: "ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കുന്നിൻ മുകളിൽ നിന്ന് കൂറ്റൻ പാറ പതിച്ചു, യുവതിക്ക് ദാരുണാന്ത്യം"
english_title: "A huge rock fell from a hill onto a moving car killing a young woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323436/a-huge-rock-fell-from-a-hill-onto-a-moving-car-killing-a-young-woman"
published_at: "2025-10-30T15:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69033d536c915_gggg.jpg"
keywords: []
---

# ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കുന്നിൻ മുകളിൽ നിന്ന് കൂറ്റൻ പാറ പതിച്ചു, യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** **മുംബൈ: ( **[www.truevisionnews.com]** ) ** ഓടിക്കൊണ്ടിരിക്കുന്ന കാറിൽ ഒരു വലിയ പാറ വീണ് സൺറൂഫ് തകർന്ന് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ മലയോര പാതയായ തംഹിനി ഘട്ടിലാണ് അപകടം. പൂനെയിൽ നിന്ന് മംഗാവിലേക്ക് യാത്ര ചെയ്യുകയായിരുന്ന 43കാരിയായ സ്നേഹൽ ​ഗുജറാത്തി എന്ന യുവതിയാണ് മരിച്ചത്. ഫോക്‌സ്‌വാഗൺ വിർടസിന് മുകളിലേക്കാണ് പാറ പതിച്ചത്. ആഘാതത്തിൽ സൺറൂഫ് തകർന്ന് പാസഞ്ചർ സീറ്റിൽ ഇരിക്കുകയായിരുന്ന സ്നേഹലിന്റെ തലയിലിടിച്ചു. സ്നേഹൽ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

## Article Content

**മുംബൈ: ( **[www.truevisionnews.com]** ) ** ഓടിക്കൊണ്ടിരിക്കുന്ന കാറിൽ ഒരു വലിയ പാറ വീണ് സൺറൂഫ് തകർന്ന് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ മലയോര പാതയായ തംഹിനി ഘട്ടിലാണ് അപകടം. പൂനെയിൽ നിന്ന് മംഗാവിലേക്ക് യാത്ര ചെയ്യുകയായിരുന്ന 43കാരിയായ സ്നേഹൽ ​ഗുജറാത്തി എന്ന യുവതിയാണ് മരിച്ചത്. ഫോക്‌സ്‌വാഗൺ വിർടസിന് മുകളിലേക്കാണ് പാറ പതിച്ചത്. ആഘാതത്തിൽ സൺറൂഫ് തകർന്ന് പാസഞ്ചർ സീറ്റിൽ ഇരിക്കുകയായിരുന്ന സ്നേഹലിന്റെ തലയിലിടിച്ചു. സ്നേഹൽ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323436/a-huge-rock-fell-from-a-hill-onto-a-moving-car-killing-a-young-woman)