---
title: "കാർ ഓടിക്കുന്നതിനിടെ അപസ്മാരം വന്നു; ഓടിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി റോഡിലേക്ക് വീണു,  യുവാവിന് പരിക്ക്"
english_title: "A young man suffered a seizure while driving a car the car he was driving lost control and fell onto the road injuring him"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323397/a-young-man-suffered-a-seizure-while-driving-a-car-the-car-he-was-driving-lost-control-and-fell-onto-the-road-injuring-him"
published_at: "2025-10-30T13:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69031f6c47eef_jhj.jpg"
keywords: []
---

# കാർ ഓടിക്കുന്നതിനിടെ അപസ്മാരം വന്നു; ഓടിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി റോഡിലേക്ക് വീണു,  യുവാവിന് പരിക്ക്

> **Lead Summary:** **കൊച്ചി : ( **[www.truevisionnews.com]** )** കാർ ഓടിക്കുന്നതിനിടെ അപസ്മാരം ഉണ്ടായതിനെ തുടർന്ന് യുവാവിന് പരിക്ക്. കാർ ഓടിച്ചിരുന്ന പള്ളുരുത്തി നട സ്വദേശി ഹാഷിമിനാണ് പരിക്കേറ്റത്. എറണാകുളം ഫോർട്ട് കൊച്ചിയിൽ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കാർ ഡ്രൈവ് ചെയ്യുന്നതിനിടെ ഹാഷിമിന് അപസ്മാരം വരികയായിരുന്നു. തുടർന്ന് പാലത്തിൻ്റെ ഇറക്കത്തിൽ ഉണ്ടായിരുന്ന കാർ നിയന്ത്രണം തെറ്റി സമീപത്തെ റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഹാഷിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻഭാ​ഗത്തിനും തകരാറ് സംഭവിച്ചിട്ടുണ്ട്.

## Article Content

**കൊച്ചി : ( **[www.truevisionnews.com]** )** കാർ ഓടിക്കുന്നതിനിടെ അപസ്മാരം ഉണ്ടായതിനെ തുടർന്ന് യുവാവിന് പരിക്ക്. കാർ ഓടിച്ചിരുന്ന പള്ളുരുത്തി നട സ്വദേശി ഹാഷിമിനാണ് പരിക്കേറ്റത്. എറണാകുളം ഫോർട്ട് കൊച്ചിയിൽ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കാർ ഡ്രൈവ് ചെയ്യുന്നതിനിടെ ഹാഷിമിന് അപസ്മാരം വരികയായിരുന്നു. തുടർന്ന് പാലത്തിൻ്റെ ഇറക്കത്തിൽ ഉണ്ടായിരുന്ന കാർ നിയന്ത്രണം തെറ്റി സമീപത്തെ റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഹാഷിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻഭാ​ഗത്തിനും തകരാറ് സംഭവിച്ചിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ കൊടിയത്തൂർ ആലുങ്ങലിൽ ഓഡിറ്റോറിയത്തിന്റെ വേസ്റ്റ് കുഴിയിൽ വീണു പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. ആലുവ സ്വദേശി മുഹമ്മദ് സിനാൻ ആണ് മരിച്ചത്. മലപ്പുറം വണ്ടൂർ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു.

കൊടിയത്തൂർ ബുഹാരി ഇസ്ലാമിക് സെന്റർ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു സിനാൻ. ഒക്ടോബര് 20 നായിരുന്നു അപകടം നടന്നത്. കളിക്കുന്നതിനിടെ പന്ത് എടുക്കാൻ പോയപ്പോൾ ആണ് അപകടം ഉണ്ടായത്. മഴവെള്ളം നിറഞ്ഞ് കുഴി മൂടിയിരുന്നു. ഇത് ശ്രദ്ധയിൽ പെടാതെ പന്തിന് പിറകെ ഓടിയെത്തി കുഴിയിൽ വീഴുകയായിരുന്നു.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ​ഗുരുതരാവസ്ഥയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വിദ​ഗ്ധ ചികിത്സക്കായി മാറ്റിയെങ്കിലും അപകടം നടന്ന് രണ്ടാഴ്ച്ച പിന്നിടുമ്പോൾ വിദ്യാർത്ഥി മരണത്തിന് കീഴടങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323397/a-young-man-suffered-a-seizure-while-driving-a-car-the-car-he-was-driving-lost-control-and-fell-onto-the-road-injuring-him)