---
title: "കണ്ണൂർ പാനൂരിൽ താത്ക്കാലിക ജീവനക്കാരിയെ സ്ഥിരപ്പെടുത്താൻ വ്യാജ രേഖ ഉണ്ടാക്കിയ ന​ഗരസഭ ഉദ്യോ​ഗസ്ഥനെതിരെ പൊലീസ് കേസ്‌"
english_title: "Police case against municipal official who forged documents to regularize temporary employee in Kannur Panur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323391/police-case-against-municipal-official-who-forged-documents-to-regularize-temporary-employee-in-kannur-panur"
published_at: "2025-10-30T13:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690316d0d5c16_WhatsApp_Image_2025-10-30_at_1.09.56_PM.jpeg"
keywords: []
---

# കണ്ണൂർ പാനൂരിൽ താത്ക്കാലിക ജീവനക്കാരിയെ സ്ഥിരപ്പെടുത്താൻ വ്യാജ രേഖ ഉണ്ടാക്കിയ ന​ഗരസഭ ഉദ്യോ​ഗസ്ഥനെതിരെ പൊലീസ് കേസ്‌

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** ) **കണ്ണൂരിലെ പാനൂരിൽ ന​ഗരസഭ ഉദ്യോ​ഗസ്ഥനെതിരെ കേസ്. താത്ക്കാലിക ജീവനക്കാരിയെ സ്ഥിരപ്പെടുത്താൻ വ്യാജ രേഖ ഉണ്ടാക്കിയെന്ന് പരാതിയിലാണ് കേസ്. ന​ഗരസഭയിലെ മുൻ ക്ലർക് ഇ.പി അശോകനെതിരെയാണ് പാനൂർ പൊലീസ് കേസെടുത്തത്.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** ) **കണ്ണൂരിലെ പാനൂരിൽ ന​ഗരസഭ ഉദ്യോ​ഗസ്ഥനെതിരെ കേസ്. താത്ക്കാലിക ജീവനക്കാരിയെ സ്ഥിരപ്പെടുത്താൻ വ്യാജ രേഖ ഉണ്ടാക്കിയെന്ന് പരാതിയിലാണ് കേസ്. ന​ഗരസഭയിലെ മുൻ ക്ലർക് ഇ.പി അശോകനെതിരെയാണ് പാനൂർ പൊലീസ് കേസെടുത്തത്.

മിനുട്സ് തിരുത്തി താത്ക്കാലിക ജീവനക്കാരിയെ സ്ഥിരപ്പടുത്താൻ വ്യാജ രേഖ ഉണ്ടാക്കിയെന്ന നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. 2021 ജനുവരി 29നാണ് പാനൂർ ന​ഗരസഭയിൽ ക്രമക്കേട് നടന്നത്. നേരത്തെ ഇയാൾക്കെതിരെ ആരോപണം ഉയർന്നതോടെ പാനൂർ ന​ഗരസഭയിൽ നിന്ന് മട്ടന്നൂർ ന​ഗരസഭയിലേക്ക് സ്ഥലംമാറ്റിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോ​ഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323391/police-case-against-municipal-official-who-forged-documents-to-regularize-temporary-employee-in-kannur-panur)