---
title: "സൈബർ തട്ടിപ്പ്:  കോൺഗ്രസ് നേതാവിന്റെ ഭാര്യ ഉൾപ്പെടെ എട്ടു പേർ കസ്റ്റഡിയിൽ"
english_title: "Police raid the homes of those involved in online fraud in Muvattupuzha, Ernakulam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323369/police-raid-the-homes-of-those-involved-in-online-fraud-in-muvattupuzha-ernakulam"
published_at: "2025-10-30T12:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690308d04266f_arrest.jpg"
keywords: []
---

# സൈബർ തട്ടിപ്പ്:  കോൺഗ്രസ് നേതാവിന്റെ ഭാര്യ ഉൾപ്പെടെ എട്ടു പേർ കസ്റ്റഡിയിൽ

> **Lead Summary:** **എറണാകുളം: **മൂവാറ്റുപുഴയിൽ ഓൺലൈൻ തട്ടിപ്പുകൾക്ക് കൂട്ടുനിന്നവരുടെ വീടുകളിൽ പൊലീസ് റെയ്ഡ്. റെഡിൽ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഭാര്യയടക്കം എട്ടുപേർ പിടിയിലായി. സംസ്ഥാന വ്യാപകമായി നടക്കുന്ന സൈബർ ഹണ്ടിൻറെ ഭാഗമായാണ് പൊലീസ് നടപടി.

## Article Content

**എറണാകുളം: **മൂവാറ്റുപുഴയിൽ ഓൺലൈൻ തട്ടിപ്പുകൾക്ക് കൂട്ടുനിന്നവരുടെ വീടുകളിൽ പൊലീസ് റെയ്ഡ്. റെഡിൽ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഭാര്യയടക്കം എട്ടുപേർ പിടിയിലായി. സംസ്ഥാന വ്യാപകമായി നടക്കുന്ന സൈബർ ഹണ്ടിൻറെ ഭാഗമായാണ് പൊലീസ് നടപടി.

കിഴക്കേപ്പള്ളി സ്വദേശിയായ കോൺ​ഗ്രസ് നേതാവിന്റെ ഭാര്യയടക്കം എട്ട് പേരെ സമാനമായ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് സിഐമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സം​ഘമാണ് മൂവാറ്റുപുഴയിൽ പരിശോധന നടത്തുന്നത്.

സൈബർ തട്ടിപ്പ് നടത്തുന്നവർക്ക് വേണ്ടി അക്കൗണ്ടുകൾ നിർമിച്ചുകൊടുക്കുക, പണം പിൻവലിച്ച് എത്തിച്ചുനൽ​കുക എന്നിങ്ങനെ തട്ടിപ്പുകാർക്ക് സഹായം ചെയ്തുകൊടുക്കുന്നവരെയും പ്രദേശത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിലൂടെ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനിലേക്ക് എത്താമെന്നാണ് പൊലീസിന്റെ നി​ഗമനം. വീടുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323369/police-raid-the-homes-of-those-involved-in-online-fraud-in-muvattupuzha-ernakulam)