---
title: "ഉസ്താദ് നിര്‍ദേശിച്ച ആഭിചാര ക്രിയയ്ക്ക് കൂട്ടുനിന്നില്ല; കൊല്ലത്ത് യുവതിയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് പൊള്ളിച്ച് ഭര്‍ത്താവ്"
english_title: "Husband pours boiling fish curry on woman's face in Kollam burns her for not following witchcraft ritual suggested by ustad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323340/husband-pours-boiling-fish-curry-on-womans-face-in-kollam-burns-her-for-not-following-witchcraft-ritual-suggested-by-ustad"
published_at: "2025-10-30T10:55:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902f6f489ec2_jkjh.jpg"
keywords: []
---

# ഉസ്താദ് നിര്‍ദേശിച്ച ആഭിചാര ക്രിയയ്ക്ക് കൂട്ടുനിന്നില്ല; കൊല്ലത്ത് യുവതിയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് പൊള്ളിച്ച് ഭര്‍ത്താവ്

> **Lead Summary:** **കൊല്ലം: ( **[www.truevisionnews.com]** )** കൊല്ലത്ത് ആഭിചാരക്രിയയ്ക്ക് കൂട്ടു നിൽക്കാത്തത്തിന് ഭാര്യയ്ക്ക് ക്രൂരപീഡനം. ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു പൊള്ളിച്ച് ഭർത്താവ്. കൊല്ലം ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുല യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. ഭർത്താവ് സജീറിനെതിരെ റെജിലിയുടെ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ 9 മണിക്കാണ് സംഭവം.

## Article Content

**കൊല്ലം: ( **[www.truevisionnews.com]** )** കൊല്ലത്ത് ആഭിചാരക്രിയയ്ക്ക് കൂട്ടു നിൽക്കാത്തത്തിന് ഭാര്യയ്ക്ക് ക്രൂരപീഡനം. ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു പൊള്ളിച്ച് ഭർത്താവ്. കൊല്ലം ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുല യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. ഭർത്താവ് സജീറിനെതിരെ റെജിലിയുടെ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ 9 മണിക്കാണ് സംഭവം.

ഉസ്താദ് പറഞ്ഞത് കുടോത്രമാണെന്ന് പറഞ്ഞതിനെ തുടർന്നാണ് ക്രൂരപീഡനം നടത്തിയത്. ഉസ്താദ് നിർദ്ദേശിച്ച ആഭിചാരക്രിയയ്ക്ക് കൂട്ടു നിൽക്കാത്തതാണ് കാരണമെന്ന് കുടുംബം ആരോപിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ റജുല ആശുപത്രിയിൽ ചികിത്സതേടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323340/husband-pours-boiling-fish-curry-on-womans-face-in-kollam-burns-her-for-not-following-witchcraft-ritual-suggested-by-ustad)