---
title: "അവധി ഇപ്പോയെ നോക്കിവെച്ചോളൂ ... 2026-ലെ പൊതു അവധികൾ പ്രഖ്യാപിച്ചു; പെസഹാ വ്യാഴം ബാങ്ക് അവധി"
english_title: "Public holidays for 2026 announced; Maundy Thursday bank holiday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323313/public-holidays-for-2026-announced-maundy-thursday-bank-holiday"
published_at: "2025-10-30T08:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902d0ee157a6_holiday.jpg"
keywords: []
---

# അവധി ഇപ്പോയെ നോക്കിവെച്ചോളൂ ... 2026-ലെ പൊതു അവധികൾ പ്രഖ്യാപിച്ചു; പെസഹാ വ്യാഴം ബാങ്ക് അവധി

> **Lead Summary:** **തിരുവനന്തപുരം: ** 2026-ലെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്‌ പ്രകാരമുള്ള അവധികളുടെ പട്ടികയിൽ പെസഹാ വ്യാഴവും ഉൾപ്പെടുത്തി. ഈ ദിവസം ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

## Article Content

**തിരുവനന്തപുരം: ** 2026-ലെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്‌ പ്രകാരമുള്ള അവധികളുടെ പട്ടികയിൽ പെസഹാ വ്യാഴവും ഉൾപ്പെടുത്തി. ഈ ദിവസം ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

**മറ്റ് അവധി ദിനങ്ങൾ, തീയതി അവധി**

**ഞായറാഴ്ചകളിലെ അവധി ദിനങ്ങൾ**

മഹാശിവരാത്രി(ഫെബ്രുവരി 15), ഈസ്റ്റർ(ഏപ്രിൽ 5), ദീപാവലി (നവംബർ 8), മാർച്ച് നാല് അയ്യാവൈകുണ്ഠ സ്വാമി ജയന്തി, ഓഗസ്റ്റ് 28 ആവണി അവിട്ടം, സെപ്റ്റംബർ 17 വിശ്വകർമദിനം.

തൊഴിൽനിയമം, ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്സ് ആക്ട്‌സ്, കേരള ഷോപ്പ്‌സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽവരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെന്റ്‌(നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമത്തിന്റെ കീഴിൽവരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.

2026 മാർച്ച് നാലിന് ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് പ്രാദേശിക അവധി അനുവദിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323313/public-holidays-for-2026-announced-maundy-thursday-bank-holiday)