---
title: "സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു"
english_title: "The body of a missing student who was swept away by the current while bathing at the Mudappakkad pier in Trithala Paruthur has been found."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323280/the-body-of-a-missing-student-who-was-swept-away-by-the-current-while-bathing-at-the-mudappakkad-pier-in-trithala-paruthur-has-been-found"
published_at: "2025-10-29T20:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69023359157e2_dead.jpg"
keywords: []
---

# സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

> **Lead Summary:** ഭാരതപുഴയിലെ തൃത്താല പരുതൂർ മുടപ്പക്കാട് കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.

## Article Content

ഭാരതപുഴയിലെ തൃത്താല പരുതൂർ മുടപ്പക്കാട് കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.

മുടപ്പാക്കാട് തോട്ടത്തിൽ വീട്ടിൽ നാസറിന്റെ മകൻ അൻഷാദാണ് (18) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് വെള്ളിയങ്കല്ല് ജലസംഭരണി ഭാഗത്ത് അൻഷാദും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. ആദ്യം പുഴയിലിറങ്ങിയ അൻഷാദിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.

അഗ്നിശമന സേനയും മുങ്ങൽ വിദഗ്ധരും നടത്തിയ തിരച്ചിലിൽ വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. പറമണ്ണൂർ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ബിരുദ വിദ്യാർഥിയും ജില്ല പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോളിന്‍റെ ഭാര്യ സഹോദരന്‍റെ മകനുമാണ് അൻഷാദ്. മാതാവ്: ഉമ്മു കുത്സു. സഹോദരൻ: അനസ്. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് കുളമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323280/the-body-of-a-missing-student-who-was-swept-away-by-the-current-while-bathing-at-the-mudappakkad-pier-in-trithala-paruthur-has-been-found)