---
title: "'പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ പുനഃപരിശോധന, മന്ത്രിസഭാ ഉപസമിതി പരിശോധിക്കും' - മുഖ്യമന്ത്രി പിണറായി വിജയൻ"
english_title: "A cabinet sub-committee will examine the implementation of the PM Shri scheme Chief Minister Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323251/a-cabinet-sub-committee-will-examine-the-implementation-of-the-pm-shri-scheme-chief-minister-pinarayi-vijayan"
published_at: "2025-10-29T17:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901fe3cd168f_fgf.jpg"
keywords: []
---

# 'പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ പുനഃപരിശോധന, മന്ത്രിസഭാ ഉപസമിതി പരിശോധിക്കും' - മുഖ്യമന്ത്രി പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം:​ ( **[www.truevisionnews.com]** )** പി.എംശ്രീ പദ്ധതി നടപ്പാക്കുന്നതിൽ പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ഉപസമിതിയെ നിയോഗിക്കും. ഉപസമിതി റിപ്പോർട്ട് വരുന്നത് വരെ പി.എം.ശ്രീയിൽ തുടർ നടപടികൾ ഉണ്ടാവില്ല. ​വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയായിരിക്കും സമിതിയുടെ അധ്യക്ഷൻ.

## Article Content

**തിരുവനന്തപുരം:​ ( **[www.truevisionnews.com]** )** പി.എംശ്രീ പദ്ധതി നടപ്പാക്കുന്നതിൽ പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ഉപസമിതിയെ നിയോഗിക്കും. ഉപസമിതി റിപ്പോർട്ട് വരുന്നത് വരെ പി.എം.ശ്രീയിൽ തുടർ നടപടികൾ ഉണ്ടാവില്ല. ​വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയായിരിക്കും സമിതിയുടെ അധ്യക്ഷൻ.

മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി എന്നിവരും ഉപസമിതിയിൽ ഉണ്ടാകും. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്തയക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി അവതരിപ്പിച്ച് മുഖ്യമന്ത്രി. ഇതിനായി 3800 കോടി രൂപയായിരിക്കും സർക്കാർ ചെലവിടുക. നിലവിൽ ഒരു സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടേയും കീഴിൽ വരാത്ത 35 മുതൽ 60 വയസുവരെ പ്രായമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് 1000 രൂപ പെൻഷൻ നൽകുന്നതാണ് പദ്ധതി. 33 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവാക്കൾക്കായി പുതിയ സ്കോളർഷിപ്പ് പദ്ധതിയും മുഖ്യമന്ത്രി അവതരിപ്പിച്ചു. പ്രതിമാസം ആയിരം രൂപയാണ് യുവാക്കൾക്ക് ലഭിക്കുക. പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക. ഇതിനൊപ്പം കുടുംബശ്രീയുടെ എ.ഡി.എസ് യൂണിറ്റുകൾക്ക് 1000 രൂപ നൽകുന്ന പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചു.

വോട്ടർപട്ടികയുടെ തീവ്രപരിഷ്‍കരണം തിടുക്കപ്പെട്ട് നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കം വലിയ ആശങ്കയാണ് ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച കേരള നിയമസഭ നേരത്തെ പ്രമേയം പാസാക്കിയിട്ടുണ്ട്. രാഷ്​ട്രീയപാർട്ടികളുടെ എതിർപ്പും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വിയോജിപ്പും മറികടന്നാണ് എസ്.ഐ.ആർ നടപ്പാക്കുന്നത്. ഇതിന്റെ ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി നവംബർ അഞ്ചിന് സർവകക്ഷിയോഗം വിളിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323251/a-cabinet-sub-committee-will-examine-the-implementation-of-the-pm-shri-scheme-chief-minister-pinarayi-vijayan)