യുവതിയെ ബസിൽ നിന്ന് വിളിച്ചിറക്കി, സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി കത്തി കാണിച്ച് ഭീഷണി; സൈനികൻ കസ്റ്റഡിയിൽ

2025-10-29T16:35:00 | By VIPIN P V

കാസർഗോഡ് : ( www.truevisionnews.com ) യുവതിയെ ബസിൽ നിന്ന് വിളിച്ചിറക്കി സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. വെള്ളരിക്കുണ്ട് സ്വദേശിയായ യുവതിയുടെ പരാതിയിൽ കൊടക്കാട് സ്വദേശിയും സൈനികനുമായ അനീഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലാണ് 29 കാരി പരാതി നൽകിയത്. എന്നാൽ സംഭവം നടന്നത് മേൽപ്പറമ്പ് സ്റ്റേഷൻ പരിധിയിലായതിനാൽ അങ്ങോട്ടേക്ക് കൈമാറുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവതി.

ചട്ടഞ്ചാലിന് സമീപത്ത് എത്തിയപ്പോൾ യുവതിയെ നിർബന്ധിച്ച് ബസിൽ നിന്ന് ഇറക്കുകയും സ്കൂട്ടറിൽ കയറ്റി പൊയ്നാച്ചിയിലെ വിജനമായ ക്വാറിക്ക് സമീപത്തെത്തിക്കുകയുമായിരുന്നു. തുടർന്ന് കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സ്ഥലത്തുനിന്നും രക്ഷപ്പെട്ട യുവതി രക്ഷിതാക്കളെ ബന്ധപ്പെട്ട ശേഷം ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി. യുവതിയെ പ്രതി ഇൻസ്റ്റഗ്രാം വഴി നിരന്തരം ശല്യം ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്.

അനീഷും യുവതിയും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും ബന്ധം വഷളായതിന് പിന്നാലെയാണ് ഇയാൾ യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.

Content Highlight: Woman pulled off bus taken on scooter threatened with knife soldier in custody

Next TV

Related Stories
നീറ്റ് അട്ടിമറിക്ക് എതിരെ രോഷം അലയടിക്കുന്നു; നാളെ എസ്.എഫ്.ഐ അഖിലേന്ത്യാ വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 01:14 PM

നീറ്റ് അട്ടിമറിക്ക് എതിരെ രോഷം അലയടിക്കുന്നു; നാളെ എസ്.എഫ്.ഐ അഖിലേന്ത്യാ വിദ്യാഭ്യാസ ബന്ദ്

NEET അട്ടിമറിയിലും പൊലീസ് ലാത്തിച്ചാർജിലും പ്രതിഷേധിച്ച് നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്. കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി...

Read More >>
വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

Jul 23, 2026 12:57 PM

വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

വടകരയിൽ വയറുവേദനയും ഛർദ്ദിയും മൂലം ആശുപത്രിയിൽ ചികിത്സ തേടിയ ആറു വയസ്സുകാരി മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
  കൂത്താടാൻ നോക്കിയതാണോ? ലഹരിമരുന്ന് ഉപയോഗിക്കാനായി ഹോംസ്റ്റേയിൽ മുറിയെടുത്തു, വയനാട്ടിൽ കണ്ണൂര്‍ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

Jul 23, 2026 12:47 PM

കൂത്താടാൻ നോക്കിയതാണോ? ലഹരിമരുന്ന് ഉപയോഗിക്കാനായി ഹോംസ്റ്റേയിൽ മുറിയെടുത്തു, വയനാട്ടിൽ കണ്ണൂര്‍ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

വയനാട് അമ്പലവയലിലെ ഹോംസ്റ്റേയിൽ ലഹരി ഉപയോഗിക്കാൻ എത്തിയ 2 യുവാക്കളെ പൊലീസ് പിടികൂടി. 3 ഗ്രാം എംഡിഎംഎയും 2.40 ഗ്രാം കഞ്ചാവും...

Read More >>
adimage
 വിദ്യാർത്ഥി പോരാളികൾക്ക്... സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

Jul 23, 2026 12:41 PM

വിദ്യാർത്ഥി പോരാളികൾക്ക്... സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

നീറ്റ് ക്രമക്കേടുകൾക്കെതിരെ ജന്തർമന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക്...

Read More >>
നീറ്റ് സമരം കത്തിപ്പടരുന്നു....! സംസ്ഥാനത്ത് നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 12:34 PM

നീറ്റ് സമരം കത്തിപ്പടരുന്നു....! സംസ്ഥാനത്ത് നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്

NEET ക്രമക്കേടും വിദ്യാർഥി സമരക്കാർക്ക് നേരെയുള്ള ആക്രമണവും ചൂണ്ടിക്കാട്ടി നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. ഫ്രറ്റേണിറ്റി, എസ്.എഫ്.ഐ, കെ.എസ്.യു...

Read More >>
കുട്ടികളെ മറയാക്കി...! ഉച്ചഭക്ഷണത്തിലും സ്കോളർഷിപ്പിലും ക്രമക്കേട്; പൊഴിയൂർ സ്കൂൾ പ്രഥമാധ്യാപികക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

Jul 23, 2026 12:12 PM

കുട്ടികളെ മറയാക്കി...! ഉച്ചഭക്ഷണത്തിലും സ്കോളർഷിപ്പിലും ക്രമക്കേട്; പൊഴിയൂർ സ്കൂൾ പ്രഥമാധ്യാപികക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം പൊഴിയൂർ ഗവ. യു.പി. സ്കൂളിലെ പ്രഥമാധ്യാപികക്കെതിരെ ബാലാവകാശ കമ്മീഷൻ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ഉച്ചഭക്ഷണം, സ്കോളർഷിപ്പ്,...

Read More >>
Top Stories

GCC News

adimage adimage