---
title: "കോഴിക്കോട് പേരാമ്പ്ര – ചെമ്പനോട റോഡിൽ കാട്ടുപോത്തുകൾ; യാത്രക്കാർക്ക് ഭീഷണിയായതോടെ വനം വകുപ്പ് ഉടൻ ഇടപ്പെടണമെന്ന് നാട്ടുകാർ"
english_title: "Wild buffaloes on the Perambra-Chembanoda road in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323240/wild-buffaloes-on-the-perambra-chembanoda-road-in-kozhikode"
published_at: "2025-10-29T16:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901f12ddb4c6_bufflo.jpg"
keywords: []
---

# കോഴിക്കോട് പേരാമ്പ്ര – ചെമ്പനോട റോഡിൽ കാട്ടുപോത്തുകൾ; യാത്രക്കാർക്ക് ഭീഷണിയായതോടെ വനം വകുപ്പ് ഉടൻ ഇടപ്പെടണമെന്ന് നാട്ടുകാർ

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് പേരാമ്പ്ര – ചെമ്പനോട റോഡിൽ കാട്ടുപോത്തുകൾ കൂട്ടമായി ഇറങ്ങുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. ഈ പ്രശ്നത്തിൽ പ്രധാനമായി ദുരിതം അനുഭവിക്കുന്നത് ഇരുചക്ര വാഹനത്തിലെ യാത്രക്കാരാണ്.

## Article Content

**കോഴിക്കോട് : **കോഴിക്കോട് പേരാമ്പ്ര – ചെമ്പനോട റോഡിൽ കാട്ടുപോത്തുകൾ കൂട്ടമായി ഇറങ്ങുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. ഈ പ്രശ്നത്തിൽ പ്രധാനമായി ദുരിതം അനുഭവിക്കുന്നത് ഇരുചക്ര വാഹനത്തിലെ യാത്രക്കാരാണ്.

കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് കാട്ടുപോത്തുകൾ, കുടുംബസമേതം യാത്ര ചെയ്ത ബൈക്ക് യാത്രികർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തൊട്ടിൽപ്പാലത്തേക്ക് പോകുന്നവർ പ്രധാനമായും ആശ്രയിക്കുന്ന ചെമ്പനോട – കുണ്ടുതോട് വഴിയുള്ള യാത്രയിലാണ് വന്യമൃഗങ്ങളുടെ ശല്യം ഇപ്പോൾ രൂക്ഷമായിരിക്കുന്നത്. ഈ പ്രശ്നത്തിൽ വനം വകുപ്പ് അധികൃതർ ഉടൻ ഇടപ്പെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323240/wild-buffaloes-on-the-perambra-chembanoda-road-in-kozhikode)