---
title: "കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവർ എംഡിഎംഎയുമായി പിടിയിലായി"
english_title: "Bus driver on Kuttiadi Kozhikode route caught with MDMA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323216/bus-driver-on-kuttiadi-kozhikode-route-caught-with-mdma"
published_at: "2025-10-29T15:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901df7bab113_WhatsApp_Image_2025-10-29_at_3.03.35_PM.jpeg"
keywords: []
---

# കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവർ എംഡിഎംഎയുമായി പിടിയിലായി

> **Lead Summary:** **അത്തോളി(കോഴിക്കോട്): ( **[www.truevisionnews.com]** ) **മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ബസ് ഡ്രൈവര്‍ പൊലീസ് പിടിയിലായി. ബാലുശ്ശേരി തുരുത്തിയാട് നടുവിലെടുത്ത് അക്ഷയ് ആണ് പിടിയിലായത്. കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറാണ് അക്ഷയ്. ഇയാളില്‍ നിന്ന് 0.44 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെടുത്തത്.

## Article Content

**അത്തോളി(കോഴിക്കോട്): ( **[www.truevisionnews.com]** ) **മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ബസ് ഡ്രൈവര്‍ പൊലീസ് പിടിയിലായി. ബാലുശ്ശേരി തുരുത്തിയാട് നടുവിലെടുത്ത് അക്ഷയ് ആണ് പിടിയിലായത്. കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറാണ് അക്ഷയ്. ഇയാളില്‍ നിന്ന് 0.44 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെടുത്തത്.

കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ നിരന്തരം അപകടം ഉണ്ടാകുന്നതിന്റെ സാഹചര്യത്തില്‍ ചില ബസ് തൊഴിലാളികള്‍ സ്ഥിരമായി ലഹരി ഉപയോഗിച്ചാണ് ബസ് ഓടിക്കുന്നത് എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് ഇവരെ നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. പേരാമ്പ്ര ഡിവൈഎസ്പി എം.പി രാജേഷിന്റെ നിര്‍ദ്ദേശപ്രകാരം അത്തോളി എസ്‌ഐ എം.സി മുഹമ്മദലിയും സിപിഒ കെ.യു പ്രവീണും ഡിവൈഎസ്പി യുടെ സ്‌ക്വാഡ് അംഗവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323216/bus-driver-on-kuttiadi-kozhikode-route-caught-with-mdma)