---
title: "വിവാഹം ആർഭാടരഹിതമായി; മണ്ഡലത്തിലെ നിർധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് റോജി എം. ജോൺ "
english_title: "MLA and KPCC Political Affairs Committee member Roji M. John MLA will get married today."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323209/mla-and-kpcc-political-affairs-committee-member-roji-m-john-mla-will-get-married-today"
published_at: "2025-10-29T14:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901dbe0711dc_jonh.jpg"
keywords: []
---

# വിവാഹം ആർഭാടരഹിതമായി; മണ്ഡലത്തിലെ നിർധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് റോജി എം. ജോൺ 

> **Lead Summary:** **അങ്കമാലി: ** കോൺഗ്രസ് യുവ നേതാവും അങ്കമാലി എം.എൽ.എയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം. ജോൺ എം.എൽ.എ ഇന്ന് വിവാഹിതനാകും. അങ്കമാലി ബസിലിക്ക പള്ളിയിൽ ഉച്ചക്ക് 3.30നാണ് വിവാഹ ചടങ്ങുകൾ നടക്കുക. ആഘോഷങ്ങളും ആർഭാടവും പരമാവധി ഒഴിവാക്കി ലളിതമായി സംഘടിപ്പിക്കുന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും പങ്കെടുക്കുക.

## Article Content

**അങ്കമാലി: ** കോൺഗ്രസ് യുവ നേതാവും അങ്കമാലി എം.എൽ.എയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം. ജോൺ എം.എൽ.എ ഇന്ന് വിവാഹിതനാകും. അങ്കമാലി ബസിലിക്ക പള്ളിയിൽ ഉച്ചക്ക് 3.30നാണ് വിവാഹ ചടങ്ങുകൾ നടക്കുക. ആഘോഷങ്ങളും ആർഭാടവും പരമാവധി ഒഴിവാക്കി ലളിതമായി സംഘടിപ്പിക്കുന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും പങ്കെടുക്കുക.

കാലടി മാണിക്യമംഗലം സ്വദേശിനിയും യുവ സംരംഭകയുമായ ലിപ്‌സിയാണ് വധു. മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്‍റെ മകളായ ലിപ്സി ഇന്റീരിയർ‌ ഡിസൈനറാണ്. അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി. ജോണിന്‍റെയും എൽസമ്മയുടെയും മകനാണ് റോജി എം. ജോൺ. സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നാണ് എം.എൽ.എ വധുവിനെ കണ്ടെത്തിയത്.

വിവാഹിതനാകുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റോജി എം. ജോൺ നാട്ടുകാരെയും പാർട്ടിയിലെ സഹപ്രവർത്തകരെയും അറിയിച്ചത്. വിവാഹാഘോഷങ്ങളുടെ ചെലവ് ചുരുക്കി, ആ തുക ഉപയോഗിച്ച് അങ്കമാലി മണ്ഡലത്തിലെ ഒരു നിർധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുവാനാണ് ആഗ്രഹിക്കുന്നതെന്ന് റോജി എഫ്.ബി പോസ്റ്റിലൂടെ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323209/mla-and-kpcc-political-affairs-committee-member-roji-m-john-mla-will-get-married-today)