---
title: "മീനില്ലാതെ മീൻകറി തയ്യാറാക്കിയാലോ..? പറമ്പിലെ ചേമ്പിന്‍ താള് ഇങ്ങ് പറിച്ചേക്ക്, റെസിപ്പി ഇതാ ...."
english_title: "How about making fish curry without fish Pick the leaves of the Taro stem in the field here is the recipe "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323183/how-about-making-fish-curry-without-fish-pick-the-leaves-of-the-taro-stem-in-the-field-here-is-the-recipe"
published_at: "2025-10-29T13:11:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901c55740e16_ghfgh.jpg"
keywords: []
---

# മീനില്ലാതെ മീൻകറി തയ്യാറാക്കിയാലോ..? പറമ്പിലെ ചേമ്പിന്‍ താള് ഇങ്ങ് പറിച്ചേക്ക്, റെസിപ്പി ഇതാ ....

> **Lead Summary:** **( **[www.truevisionnews.com]** )** 'മീൻ കറി കൂട്ടി ഉച്ചയ്ക്ക് ഉണ്ണാമെന്ന് കരുതി ഇരുന്നതാ ...പക്ഷെ മീൻ വണ്ടി മിസ് ആയി...' എങ്കിൽ വിഷമിക്കേണ്ട! മീൻകറിയുടെ അതേ രുചിയിൽ ഒരു പ്രത്യേക വിഭവം തയ്യാറാക്കിയാലോ? പഴമക്കാർക്ക് മാത്രം അറിയാവുന്ന ഒരു സവിശേഷ കൂട്ടാണിത്. ഈ സ്പെഷ്യൽ കറി തീർച്ചയായും പരീക്ഷിച്ചുനോക്കാവുന്നതാണ്.

## Article Content

**( **[www.truevisionnews.com]** )** 'മീൻ കറി കൂട്ടി ഉച്ചയ്ക്ക് ഉണ്ണാമെന്ന് കരുതി ഇരുന്നതാ ...പക്ഷെ മീൻ വണ്ടി മിസ് ആയി...' എങ്കിൽ വിഷമിക്കേണ്ട! മീൻകറിയുടെ അതേ രുചിയിൽ ഒരു പ്രത്യേക വിഭവം തയ്യാറാക്കിയാലോ? പഴമക്കാർക്ക് മാത്രം അറിയാവുന്ന ഒരു സവിശേഷ കൂട്ടാണിത്. ഈ സ്പെഷ്യൽ കറി തീർച്ചയായും പരീക്ഷിച്ചുനോക്കാവുന്നതാണ്.

**വേണ്ട സാധനങ്ങള്‍**

ചേമ്പിന്‍ താള്

ചെറിയ ഉള്ളി

പുളി

തേങ്ങ

മഞ്ഞള്‍പ്പൊടി

മുളക്‌പൊടി

എണ്ണ

ഉണക്കമുളക്

കടുക്

കറിവേപ്പില

ഉപ്പ്

**തയ്യാറാക്കുന്ന വിധം**

ചേമ്പിന്‍ താള് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങള്‍ ആക്കുക. ഇതിലേക്ക് ഉപ്പും ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും മഞ്ഞള്‍പ്പൊടിയും, ആവശ്യത്തിന് പുളി വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. ഈ കൂട്ട് നന്നായി വെന്തുവരുമ്പോള്‍ ഇതിലേക്ക് തേങ്ങയും മുളകുപൊടിയും ചേര്‍ത്ത് അരപ്പാക്കിവച്ചത് ഒഴിക്കുക. തിളച്ച് നന്നായി കുറുകുമ്പോള്‍ ഇറക്കി വെയ്ക്കുക. ശേഷം ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക് പൊട്ടിക്കുക. ശേഷം ഉള്ളിയും മുളകും കറിവേപ്പിലയും മൂപ്പിച്ച് കറിയിലേക്ക്‌ചേര്‍ത്ത് ഇളക്കുക. സ്വാദിഷ്ടമായ മീനില്ലാത്ത മീന്‍ കറി റെഡി ഇനി കഴിച്ചോളൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323183/how-about-making-fish-curry-without-fish-pick-the-leaves-of-the-taro-stem-in-the-field-here-is-the-recipe)