---
title: "മീന്‍ വറുക്കാനായോ? മീൻ മസാല കൂട്ട്  ഇങ്ങനെ തയ്യാറാകൂ...; ചോറിനൊപ്പം ഇത് മാത്രം മതി!"
english_title: "Can I fry fish? Prepare the masala like this... This is all you need with rice!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323165/can-i-fry-fish-prepare-the-masala-like-this-this-is-all-you-need-with-rice"
published_at: "2025-10-29T12:24:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901ba326164f_fish.jpg"
keywords: []
---

# മീന്‍ വറുക്കാനായോ? മീൻ മസാല കൂട്ട്  ഇങ്ങനെ തയ്യാറാകൂ...; ചോറിനൊപ്പം ഇത് മാത്രം മതി!

> **Lead Summary:** ** ** വറുത്ത മീന്‍ എന്ന് പറഞ്ഞാൽ തന്നെ ചോറ് ഉണ്ണാൻ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നും ഒരോ കൂട്ട് ചേർത്ത് മീൻ വറുത്തു മടുത്തോ? ഇന്ന് ഈ രീതിയിൽ മസാല ഉണ്ടാകൂ...

## Article Content

** ** വറുത്ത മീന്‍ എന്ന് പറഞ്ഞാൽ തന്നെ ചോറ് ഉണ്ണാൻ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നും ഒരോ കൂട്ട് ചേർത്ത് മീൻ വറുത്തു മടുത്തോ? ഇന്ന് ഈ രീതിയിൽ മസാല ഉണ്ടാകൂ...

*ചേരുവകൾ *

*മീനും*

*വെളുത്തുള്ളി*

*കുരുമുളക്*

*ഇഞ്ചി*

*പച്ചമുളക്*

*നെല്ലിക്ക*

*കറിവേപ്പില*

*മുളകുപൊടി*

*മഞ്ഞള്‍പ്പൊടി*

*ഉപ്പ്*

*തയ്യാറാക്കുന്ന വിധം*

*ആദ്യം തന്നെ അയല നന്നായി കഴുകി വൃത്തിയാക്കിയശേഷം വരഞ്ഞു മാറ്റിവെക്കുക. ഈ സമയം രണ്ട് നെല്ലിക്കയും ഇഞ്ചി, വെളുത്തുള്ളി കുരുമുളക്, രണ്ടു പച്ചമുളക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കുറച്ചു മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഈ കൂട്ട് അല്‍പസമയം മാറ്റി വെക്കുക.*

*ശേഷം നേരത്തെ വൃത്തിയാക്കി മാറ്റി വെച്ചിരിക്കുന്ന അയലയിലേക്ക് ഈ മസാല പുരട്ടി പത്തു മിനിറ്റു വെയ്ക്കാം. തുടര്‍ന്ന് പാന്‍ ചൂടാക്കി എണ്ണയൊഴിക്കുക. എണ്ണ നന്നായി തിളച്ചു വരുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ ഓരോന്നായി വറുത്തെടുക്കാം. രുചികരമായ ഫിഷ് ഫ്രൈ റെഡി.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323165/can-i-fry-fish-prepare-the-masala-like-this-this-is-all-you-need-with-rice)