---
title: "ചില്ലറക്കാരനല്ല...! ഹാഷിഷ് ഓയിൽ കൈവശം വെച്ച യുവാവിനെ ന്യൂ മാഹി എക്സൈസ് സംഘം പിടികൂടി"
english_title: "New Mahe excise team arrests Alappuzha Chengannur native for possessing hashish oil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323134/new-mahe-excise-team-arrests-alappuzha-chengannur-native-for-possessing-hashish-oil"
published_at: "2025-10-29T11:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901a88cecc2b_arrest.jpg"
keywords: []
---

# ചില്ലറക്കാരനല്ല...! ഹാഷിഷ് ഓയിൽ കൈവശം വെച്ച യുവാവിനെ ന്യൂ മാഹി എക്സൈസ് സംഘം പിടികൂടി

> **Lead Summary:** **കണ്ണൂർ : ** ഹാഷിഷ് ഓയിൽ കൈവശം വെച്ച യുവാവിനെ ന്യൂ മാഹി എക്സൈസ് സംഘം പിടികൂടി.ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി അമൽ തോമസാണ് പിടിയിലായത്.

## Article Content

**കണ്ണൂർ : ** ഹാഷിഷ് ഓയിൽ കൈവശം വെച്ച യുവാവിനെ ന്യൂ മാഹി എക്സൈസ് സംഘം പിടികൂടി.ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി അമൽ തോമസാണ് പിടിയിലായത്.

എക്സൈസ് ചെക്ക് പോസ്റ്റിന് മുൻവശം വെച്ച് നടത്തിയ പരിശോധനയിൽ 1.5 ഗ്രാം ഹാഷിഷ് ഓയിൽ യുവാവിന്റെ പക്കലിൽ നിന്നും കണ്ടെടുത്തു. എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.

അസിസ്റ്റന്റ് എക്സെെസ് ഇൻസ്‌പെക്ടർ ഷെനിത്ത് രാജിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആണ് പിടികൂടിയത്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർ ആദർശ് പി സിനോജ് വി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323134/new-mahe-excise-team-arrests-alappuzha-chengannur-native-for-possessing-hashish-oil)