---
title: "ബിജെപി നേതാവിനെ വെടിവച്ചു കൊന്നു; വിവരം അറിഞ്ഞ് അക്രമിയുടെ പിതാവ് ജീവനൊടുക്കി"
english_title: "A BJP leader was shot dead by two men madhyapradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323128/a-bjp-leader-was-shot-dead-by-two-men-madhyapradesh"
published_at: "2025-10-29T10:44:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901a2b9448d0_crime.jpg"
keywords: []
---

# ബിജെപി നേതാവിനെ വെടിവച്ചു കൊന്നു; വിവരം അറിഞ്ഞ് അക്രമിയുടെ പിതാവ് ജീവനൊടുക്കി

> **Lead Summary:** **ഭോപ്പാൽ : **ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി നേതാവിനെ രണ്ടുപേർ ചേർന്ന് വെടിവച്ചു കൊലപ്പെടുത്തി. പിന്നാലെ അക്രമികളിൽ ഒരാളുടെ പിതാവ് ആത്മഹത്യ ചെയ്തു. കുറ്റകൃത്യത്തിൽ മകന്റെ പങ്കിനെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയാണ് അക്രമിയുടെ പിതാവ് ആത്മഹത്യ ചെയ്തത്. മധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് സംഭവം. 

## Article Content

**ഭോപ്പാൽ : **ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി നേതാവിനെ രണ്ടുപേർ ചേർന്ന് വെടിവച്ചു കൊലപ്പെടുത്തി. പിന്നാലെ അക്രമികളിൽ ഒരാളുടെ പിതാവ് ആത്മഹത്യ ചെയ്തു. കുറ്റകൃത്യത്തിൽ മകന്റെ പങ്കിനെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയാണ് അക്രമിയുടെ പിതാവ് ആത്മഹത്യ ചെയ്തത്. മധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് സംഭവം. 

കട്നിയിലെ ബിജെപി പിച്ചഡ മോർച്ച മണ്ഡൽ പ്രസിഡന്റ് നീലു രജക് (38) ആണ് ചൊവാഴ്ച രാവിലെ 11 മണിയോടെ ബൈക്കിൽ സഞ്ചരിക്കവെ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടു പേർ തലയ്ക്കും നെഞ്ചിനും വെടിവയ്ക്കുകയായിരുന്നു

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രിൻസ് (30), അക്രം ഖാൻ (33) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കൊലപാതകത്തിൽ മകന്റെ പങ്കിനെ കുറിച്ച് അറിഞ്ഞതിനു പിന്നാലെ പ്രിൻസിന്റെ പിതാവ് നെൽസൺ ജോസഫ് ആത്മഹത്യ ചെയ്യുകയായിരുന്നു.

സംഭവത്തിൽ രാഷ്ട്രീയ വിവാദവും ഉയരുന്നുണ്ട്. ഹിന്ദു പെൺകുട്ടികളെ മതപരിവർത്തനം ചെയ്യുന്നത് നീലു രജക് തടഞ്ഞിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് ബിജെപിയുടെ ആരോപണം. പിന്നാലെ മേഖലയിൽ വർഗീയ കലാപങ്ങൾ തടയുന്നതിനായി ജബൽപുർ പൊലീസിന്റെ നേതൃത്വത്തിൽ ഫ്ലാഗ് മാർച്ച് നടത്തി. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323128/a-bjp-leader-was-shot-dead-by-two-men-madhyapradesh)