---
title: " 560 രൂപ കൂടി... ! സ്വർണം വാങ്ങാൻ പോകുന്നവർ ഇന്നത്തെ വില അറിഞ്ഞുവെച്ചോളൂ ..."
english_title: "Gold prices have risen in the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323122/gold-prices-have-risen-in-the-state"
published_at: "2025-10-29T10:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69019cee64fda_gold.jpg"
keywords: []
---

#  560 രൂപ കൂടി... ! സ്വർണം വാങ്ങാൻ പോകുന്നവർ ഇന്നത്തെ വില അറിഞ്ഞുവെച്ചോളൂ ...

> **Lead Summary:** **കൊച്ചി: ** സംസ്ഥാനത്ത് സ്വർണ വില ഉയർന്നു . ഗ്രാമിന് 70 രൂപ വർധിച്ച് 11,145 രൂപയും പവന് 560 രൂപ കൂടി 89,160 രൂപയുമായി.

## Article Content

**കൊച്ചി: ** സംസ്ഥാനത്ത് സ്വർണ വില ഉയർന്നു . ഗ്രാമിന് 70 രൂപ വർധിച്ച് 11,145 രൂപയും പവന് 560 രൂപ കൂടി 89,160 രൂപയുമായി.

ആഗോളവിപണിയിൽ സ്വർണവില വർധിച്ചതോടെയാണ് സംസ്ഥാനത്ത് വില കൂടിയത്. ഇന്നലെ 3890 ഡോളറായിരുന്ന ട്രോയ് ഔൺസിന് ഇന്ന് 3,964.54 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ കൂടി 9,210 രൂപയാണ് വില.

ഈ മാസം 17നായിരുന്നു സ്വർണം എക്കാലത്തെയും ഉയർന്ന വിലയായ 97,360 രൂപയിൽ എത്തിയത്. പിന്നീട് വിപണി ചാഞ്ചാടുന്നതാണ് കണ്ടത്.

ഇന്നലെ രാവിലെയും ഉച്ചക്കുമായി 1,800 രൂപയാണ് പവന് കുറഞ്ഞത്. ഉച്ചക്ക് ശേഷം 88,600 രൂപയായിരുന്നു പവൻവില. ഗ്രാമിന് 225 രൂപ കുറഞ്ഞ് 11075 രൂപയായി. തിങ്കളാഴ്ചയും രണ്ടുതവണ വില ഇടിഞ്ഞിരുന്നു. പവന് 1,720 രൂപ കുറഞ്ഞ് പവന് 90,400 രൂപയായിരുന്നു തിങ്കളാഴ്ചത്തെ വില.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323122/gold-prices-have-risen-in-the-state)