---
title: "താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം ആക്രമണം; ജില്ല കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന്, വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കും"
english_title: "Thamarassery Fresh Cut Slaughterhouse Attack District Collector calls all-party meeting today traders to protest by closing shops"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323106/thamarassery-fresh-cut-slaughterhouse-attack-district-collector-calls-all-party-meeting-today-traders-to-protest-by-closing-shops"
published_at: "2025-10-29T07:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901798670814_HH.jpg"
keywords: []
---

# താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം ആക്രമണം; ജില്ല കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന്, വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കും

> **Lead Summary:** **താമരശ്ശേരി: ( **[www.truevisionnews.com]** ) **താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം . ജില്ല കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമരസമിതി പ്രതിനിധികളും രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുക്കും. അതേസമയം താമരശ്ശേരിയില്‍ വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ച് പ്രതിഷേധിക്കും

## Article Content

**താമരശ്ശേരി: ( **[www.truevisionnews.com]** ) **താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം . ജില്ല കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമരസമിതി പ്രതിനിധികളും രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുക്കും. അതേസമയം താമരശ്ശേരിയില്‍ വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ച് പ്രതിഷേധിക്കും

കോഴിക്കോട് അമ്പായത്തോടിലെ ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിലെ സംഘര്‍ഷത്തിന് പിന്നാലെ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ജില്ല കളകടര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്. സിപിഐ എം ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സമരസമിതി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

അതേസമയം ഫാക്ടറിക്ക് മുന്‍പിലെ സംഘര്‍ഷത്തില്‍ പുറത്ത് നിന്ന് ആളുകള്‍ എത്തി യിട്ടുണ്ട് എന്ന കാര്യം സമരസമിതിയും അംഗീകരിക്കുന്നുണ്ട്. യോഗത്തിന് മുമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323106/thamarassery-fresh-cut-slaughterhouse-attack-district-collector-calls-all-party-meeting-today-traders-to-protest-by-closing-shops)