---
title: "കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട; മസ്കറ്റിൽ നിന്ന് എത്തിയ യാത്രക്കാരന്‍റെ ലഗേജ് ബാഗിൽ നിന്ന് പിടിച്ചെടുത്തത് 3.98 കോടിയുടെ ലഹരി"
english_title: "Huge drug bust at Karipur airport Drugs worth Rs 3.98 crore seized from luggage of passenger arriving from Muscat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323091/huge-drug-bust-at-karipur-airport-drugs-worth-rs-398-crore-seized-from-luggage-of-passenger-arriving-from-muscat"
published_at: "2025-10-28T22:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900f402b8cb8_op[op[.jpg"
keywords: []
---

# കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട; മസ്കറ്റിൽ നിന്ന് എത്തിയ യാത്രക്കാരന്‍റെ ലഗേജ് ബാഗിൽ നിന്ന് പിടിച്ചെടുത്തത് 3.98 കോടിയുടെ ലഹരി

> **Lead Summary:** **കരിപ്പൂർ : ( **[www.truevisionnews.com]** ) **കരിപ്പൂരിൽ വൻ ലഹരിവേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി. ലഗേജ് ബാഗിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇൻ്റലിജൻ്റ്സ് കണ്ടെത്തിയത്. മസ്കറ്റിൽ എത്തിയ യാത്രക്കാരൻ രാഹുൽജിന്റെ ലഗേജ് ബാഗിൽ നിന്നാണ് 3. 98 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.

## Article Content

**കരിപ്പൂർ : ( **[www.truevisionnews.com]** ) **കരിപ്പൂരിൽ വൻ ലഹരിവേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി. ലഗേജ് ബാഗിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇൻ്റലിജൻ്റ്സ് കണ്ടെത്തിയത്. മസ്കറ്റിൽ എത്തിയ യാത്രക്കാരൻ രാഹുൽജിന്റെ ലഗേജ് ബാഗിൽ നിന്നാണ് 3. 98 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.

കോഴിക്കോട് സ്വദേശിയാണ് രാഹുൽജ്. ഒമാൻ എയർ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുളൂ.

അതേസമയം ആലപ്പുഴയിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ നിന്നാണ് 10 കിലോ കഞ്ചാവ് കണ്ടെടുത്തത്. ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഷാലിമാർ എക്സ്പ്രസ് പുറപ്പെട്ടതിന് പിന്നാലെയാണ് കഞ്ചാവ് ചാക്ക് പ്രത്യക്ഷപ്പെട്ടത്.

19 ലാപ് ടോപ് ബാഗുകൾക്കുള്ളിൽ പ്രത്യേക കവറിൽ തയ്ച്ചു ചേർത്ത നിലയിലായിരുന്നു കഞ്ചാവ്. ആദ്യഘട്ടത്തിൽ സമീപത്തുണ്ടായിരുന്നവർക്ക് സംശയം ഉണ്ടായിരുന്നില്ല. പിന്നീട് കഞ്ചാവിന്റെ രൂക്ഷ ഗന്ധം പ്ലാറ്റ്ഫോമിൽ പടർന്നു. തുടർന്ന് റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയത്. ആർക്കോ വേണ്ടി പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ചതാവാമെന്നാണ് പൊലീസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323091/huge-drug-bust-at-karipur-airport-drugs-worth-rs-398-crore-seized-from-luggage-of-passenger-arriving-from-muscat)