---
title: "കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറി; ഡിസിസി പ്രസി‍ഡന്റ് മുഹമ്മദ് ഷിയാസിനെതിരെ പരാതി"
english_title: "Encroachment on Kaloor Stadium Complaint filed against DCC President Muhammad Shias"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323082/encroachment-on-kaloor-stadium-complaint-filed-against-dcc-president-muhammad-shias"
published_at: "2025-10-28T20:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900e19388afd_GHGH.jpg"
keywords: []
---

# കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറി; ഡിസിസി പ്രസി‍ഡന്റ് മുഹമ്മദ് ഷിയാസിനെതിരെ പരാതി

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) **കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്നാരോപിച്ച് ഡിസിസി പ്രസിഡൻറിനെതിരെ പരാതിയുമായി ജിസിഡിഎ. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസും പാർട്ടി പ്രവർത്തകരും അതിക്രമിച്ചുകയറിയെന്നാണ് പരാതി. മാധ്യമപ്രവർത്തകർക്കെതിരെയും ജിസിഡിഎ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) **കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്നാരോപിച്ച് ഡിസിസി പ്രസിഡൻറിനെതിരെ പരാതിയുമായി ജിസിഡിഎ. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസും പാർട്ടി പ്രവർത്തകരും അതിക്രമിച്ചുകയറിയെന്നാണ് പരാതി. മാധ്യമപ്രവർത്തകർക്കെതിരെയും ജിസിഡിഎ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെതിരെയും ദീപ്തി മേരി വർ​ഗീസടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾക്കെതിരെയുമാണ് പരാതി നൽകിയിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരുടെ നിർദേശങ്ങൾ അവ​ഗണിച്ചുകൊണ്ട് അതിക്രമിച്ചുകയറിയത് വഴി സ്റ്റേഡിയത്തിനകത്തെ ടർഫ് അടക്കമുള്ള സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും അടിയന്തര നടപടിയെടുക്കണമെന്നുമാണ് ജിസിഡിഎയുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323082/encroachment-on-kaloor-stadium-complaint-filed-against-dcc-president-muhammad-shias)