---
title: "ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ ഒരു യുവതിയെ അത്ഭുതരമായി രക്ഷപെടുത്തി ആര്‍പിഎഫ് കോൺസ്റ്റബിൾ"
english_title: "RPF constable miraculously saves a young woman who fell while trying to board a moving train"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323073/rpf-constable-miraculously-saves-a-young-woman-who-fell-while-trying-to-board-a-moving-train"
published_at: "2025-10-28T20:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900d7bdd1dce_DFG.jpg"
keywords: []
---

# ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ ഒരു യുവതിയെ അത്ഭുതരമായി രക്ഷപെടുത്തി ആര്‍പിഎഫ് കോൺസ്റ്റബിൾ

> **Lead Summary:** **ഈറോഡ്: ( **[www.truevisionnews.com]** ) ** ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ ഒരു യുവതിയെ അത്ഭുതരമായി രക്ഷപെടുത്തി ആര്‍പിഎഫ് കോൺസ്റ്റബിൾ. തമിഴ്‌നാട്ടിലെ ഈറോഡ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഒരു വൻ ദുരന്തമാണ് കൃത്യ സമയത്തുള്ള രക്ഷാപ്രവർത്തനം വഴി ഒഴിവായത്.

## Article Content

**ഈറോഡ്: ( **[www.truevisionnews.com]** ) ** ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ ഒരു യുവതിയെ അത്ഭുതരമായി രക്ഷപെടുത്തി ആര്‍പിഎഫ് കോൺസ്റ്റബിൾ. തമിഴ്‌നാട്ടിലെ ഈറോഡ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഒരു വൻ ദുരന്തമാണ് കൃത്യ സമയത്തുള്ള രക്ഷാപ്രവർത്തനം വഴി ഒഴിവായത്.

ചെന്നൈയിലേക്ക് പോവുകയായിരുന്ന യേർക്കാട് എക്സ്പ്രസ്സിൽ കയറാൻ ശ്രമിക്കുമ്പോഴാണ് യുവതിക്ക് കാൽതെറ്റിയത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള അപകടകരമായ വിടവിലേക്ക് യുവതി വഴുതി വീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

നിമിഷങ്ങൾക്കകം, അടുത്തായി ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ ജഗദീശൻ ഓടിയെത്തി യുവതിയുടെ കൈകളിൽ പിടിച്ച് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഈ ധീരമായ പ്രവർത്തനം യുവതിയുടെ ജീവൻ രക്ഷിക്കുകയും വലിയൊരു അപകടം ഒഴിവാക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323073/rpf-constable-miraculously-saves-a-young-woman-who-fell-while-trying-to-board-a-moving-train)