'പ്രിയ സഖാവേ… നിങ്ങളുയര്‍ത്തിയ ശുഭ്ര പതാക ഇതാ, നിങ്ങളുടെ മകന്റെ കൈകളില്‍ സുരക്ഷിതമാണ്’; വൈകാരിക ഡയറികുറിപ്പ് പങ്കുവെച്ച് ബിനീഷ് കോടിയേരി

2025-10-28T20:12:00 | By Athira V

( www.truevisionnews.com ) ഡിവൈഎഫ്ഐ തിരുവട്ടൂര്‍ മേഖല സെക്രട്ടറി ആയിരുന്ന പ്രിയ സഖാവ് പി.വി. രതീഷിന്റെ മകന്റെ ഡയറികുറിപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായിരുന്നു. പി.വി. രതീഷിന്റെ ഓര്‍മ്മകളോടെ നടന്ന തിരുവട്ടൂര്‍ മേഖല സമ്മേളനത്തില്‍ പങ്കെടുത്ത മകന്‍ എഴുതിയ ഡയറികുറിപ്പ് ഏറെ വൈകാരികമായിരുന്നു.

വേദിയില്‍ അച്ഛന്റെ ചിത്രങ്ങളും പേരും കണ്ട ആരൂട്ടന്‍ ഡയറിയില്‍ കുറിച്ചത് ഇപ്രകാരമാണ്, ‘ഇന്ന് രാവിലെ മുതല്‍ ഞാന്‍ അച്ഛന്റെ ഡിവൈഎഫ്ഐ യുടെ തിരുവട്ടൂര്‍ മേഖല സമ്മേളനം നടക്കുന്നതിനിടയില്‍ പോയി. അവിടെ അച്ഛന്റെ പേരിലാണ് സമ്മേളനം ഉണ്ടായത്. ഡിവൈഎഫ്ഐ യുടെ കൊടിയും തോരണങ്ങളും അവന്‍ കുറിപ്പിനൊപ്പം വരച്ചിട്ടു.

‘ഒരു സഖാവിന്റെ മകന്‍… ഡയറിയുടെ താളില്‍ വരച്ചു ചേര്‍ത്ത ഈ ശുഭ്ര പതാക, ഒരു സാധാരണ ചിത്രമല്ല. അത്, തങ്ങളുടെ പ്രിയപ്പെട്ട സഖാവിന് വേണ്ടി ഒരു തലമുറ നല്‍കുന്ന വാക്കാണെന്ന് ഡയറികുറിപ്പ് പങ്കുവെച്ച് കൊണ്ട് ബിനീഷ് കോടിയേരി ഫെയ്‌സ്ബുക്കില്‍ എഴുതി. കണ്ണീരുണങ്ങാത്ത ഓര്‍മ്മകളോടെ ഞങ്ങള്‍ പറയുന്നു: നിങ്ങളുയര്‍ത്തിയ ശുഭ്ര പതാക ഇതാ, നിങ്ങളുടെ മകന്റെ കൈകളില്‍ സുരക്ഷിതമാണ്. ആരൂട്ടന്‍മാരിലൂടെ ആ തീക്ഷ്ണമായ ഓര്‍മ്മകള്‍ ഇനിയുമിനിയും കാലത്തെ അതിജീവിച്ച് പറന്നുയരുമെന്നും പറഞ്ഞാണ് ബിനീഷ് കോടിയേരി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

ആ ഡയറിക്കുറിപ്പിലെ ‘അച്ഛൻ’ എന്ന വാക്ക്… ഒരു നക്ഷത്രം അസ്തമിച്ചിടത്ത് ഒരു പുതിയ പതാകയുയരുന്നു!

കണ്ണുകൾ നിറയാതെ ഈ ചിത്രം കണ്ടു തീർക്കാനാവില്ല…ഡിവൈഎഫ്ഐ തിരുവട്ടൂർ മേഖല സെക്രട്ടറി ആയിരുന്ന പ്രിയ സഖാവ് പി.വി. രതീഷ് (കുഞ്ഞിക്കുട്ടൻ) നമ്മളെ വിട്ടുപിരിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മരണമില്ലെന്ന് ഓരോ നിമിഷവും തെളിയിക്കുകയാണ്.

സഖാവിന്റെ ഓർമ്മകളോടെ നടന്ന തിരുവട്ടൂർ മേഖല സമ്മേളനത്തിന്റെ നഗരിക്ക് ‘രതീഷ് നഗർ’ എന്ന് പേരിട്ടത് സഖാക്കളുടെ ഹൃദയബന്ധമാണ്. എന്നാൽ ആ വേദിയിൽ അച്ഛന്റെ ചിത്രങ്ങളും പേരും കണ്ടപ്പോൾ, സഖാവിന്റെ മകൻ ആരൂട്ടൻ അവന്റെ സ്കൂൾ ഡയറിയിൽ കുറിച്ചിട്ട വാക്കുകളാണിത്.

“ഇന്ന് രാവിലെ മുതൽ ഞാൻ അച്ഛന്റെ ഡിവൈഎഫ്ഐ യുടെ തിരുവട്ടൂർ മേഖല സമ്മേളനം നടക്കുന്നതിനിടയിൽ പോയി. അവിടെ അച്ഛന്റെ പേരിലാണ് സമ്മേളനം ഉണ്ടായത്.” കൂടെ അവൻ വരച്ച ഡിവൈഎഫ്ഐ യുടെ കൊടിയും തോരണങ്ങളും… അവന്റെ ലോകത്ത്, അച്ഛൻ ഇപ്പോഴും കൂടെയുണ്ട്. പക്ഷേ, ആ കൂടെയുള്ള അച്ഛൻ ഇന്ന് ഈ പാർട്ടിയുടെ ആവേശമാണെന്ന് അവന് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു.

അഭിമാനം കൊണ്ട് ആ നെഞ്ചുയരുമ്പോഴും, ഈ സമ്മേളന നഗരിയിൽ അവനെ ചേർത്ത് പിടിക്കാൻ അവന്റെ കുഞ്ഞിക്കുട്ടൻ എന്ന അച്ഛൻ ഓടിവരുന്നില്ലല്ലോ എന്നോർക്കുമ്പോൾ ഹൃദയം വിങ്ങിപ്പോകുന്നു. ഒരു സഖാവിന്റെ മകൻ… ഡയറിയുടെ താളിൽ വരച്ചു ചേർത്ത ഈ ശുഭ്ര പതാക, ഒരു സാധാരണ ചിത്രമല്ല.

അത്, തങ്ങളുടെ പ്രിയപ്പെട്ട സഖാവിന് വേണ്ടി ഒരു തലമുറ നൽകുന്ന വാക്കാണ്.പ്രിയ സഖാവേ… കണ്ണീരുണങ്ങാത്ത ഓർമ്മകളോടെ ഞങ്ങൾ പറയുന്നു: നിങ്ങളുയർത്തിയ ശുഭ്ര പതാക ഇതാ, നിങ്ങളുടെ മകന്റെ കൈകളിൽ സുരക്ഷിതമാണ്. ആരൂട്ടൻമാരിലൂടെ ആ തീക്ഷ്ണമായ ഓർമ്മകൾ ഇനിയുമിനിയും കാലത്തെ അതിജീവിച്ച് പറന്നുയരും!

ലാൽ സലാം!

Content Highlight: bineesh kodiyeri about student diary dyfi thiruvattoor regional secretary pp ratheesh

Next TV

Related Stories
വടകരയിലെ കോൺഗ്രസ് നേതാവിൻ്റെ വീട്ടുമുറ്റത്തെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

Jul 24, 2026 03:59 PM

വടകരയിലെ കോൺഗ്രസ് നേതാവിൻ്റെ വീട്ടുമുറ്റത്തെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

വടകര കടത്തനാട് ലേബർ സൊസൈറ്റിയിൽ 22 ലക്ഷം നിക്ഷേപിച്ച് നഷ്ടമായതിനെ തുടർന്ന് ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്തു. കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യ...

Read More >>
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: അഞ്ച്  ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, 28 വരെ തുടരും

Jul 24, 2026 03:47 PM

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, 28 വരെ തുടരും

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. 28 വരെ ശക്തമായ മഴ തുടരാൻ സാധ്യത. അറബിക്കടലിൽ ശക്തമായ കാറ്റും....

Read More >>
13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം

Jul 24, 2026 03:32 PM

13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം

കോഴിക്കോട് പാളയത്ത് ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ് രാജൻ. 45 കുത്തുകളേറ്റ് കൊല്ലപ്പെട്ട...

Read More >>
adimage
നിങ്ങളെ തേടിയെത്തിയോ ആ സുവർണ ഭാഗ്യം? സുവർണ കേരളം SK-62 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Jul 24, 2026 03:31 PM

നിങ്ങളെ തേടിയെത്തിയോ ആ സുവർണ ഭാഗ്യം? സുവർണ കേരളം SK-62 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സുവർണ കേരള SK-62 ലോട്ടറി ഫലം പുറത്ത്. RU 227527 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം 1 കോടി. രണ്ടാം സമ്മാനം 30 ലക്ഷം, മൂന്നാം സമ്മാനം 5 ലക്ഷം. ഗോർഖി ഭവനിൽ നടന്ന...

Read More >>
 പി.കെ ശ്രീമതിയെ വ്യക്തിഹത്യ ചെയ്ത സംഭവം; വ്യാജ വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദേശം

Jul 24, 2026 03:30 PM

പി.കെ ശ്രീമതിയെ വ്യക്തിഹത്യ ചെയ്ത സംഭവം; വ്യാജ വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദേശം

സി.പി.എം നേതാവ് പി.കെ. ശ്രീമതിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘ്പരിവാർ അനുകൂല യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി. അന്വേഷണത്തിന് മുഖ്യമന്ത്രി...

Read More >>
നെറ്റ്‌വർക്ക് സീറോ ആണോ? പേടിക്കണ്ട, ഇനി ബാങ്ക് ബാലൻസ് തീരുന്നതുവരെ 'ടാപ്പ്' ചെയ്ത് കാശടക്കാം

Jul 24, 2026 03:04 PM

നെറ്റ്‌വർക്ക് സീറോ ആണോ? പേടിക്കണ്ട, ഇനി ബാങ്ക് ബാലൻസ് തീരുന്നതുവരെ 'ടാപ്പ്' ചെയ്ത് കാശടക്കാം

ഇന്റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്മെന്റ് സാധിക്കുന്ന ഓഫ്‌ലൈൻ ടാപ്പ് ആൻഡ് പേ ഫീച്ചർ ഇന്ത്യയിൽ വരുന്നു. NFC സാങ്കേതികവിദ്യ, 2000 രൂപ വരെ പരിധി, മെട്രോ,...

Read More >>
Top Stories

GCC News

adimage adimage