---
title: "ജോലി വേണേൽ ഇതൊന്ന് നോക്കിക്കോ...! എസ്.സി.എസ്.ടി ഉദ്യോഗാർഥികൾക്കായി 15ന് തൊഴിൽമേള; മൂന്ന് ജില്ലകളിലെ തൊഴിൽദായകർ പങ്കെടുക്കാം "
english_title: "Job fair for SC/ST candidates on 15th; Employers from three districts can participate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323062/job-fair-for-scst-candidates-on-15th-employers-from-three-districts-can-participate"
published_at: "2025-10-28T19:07:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900c7cf251f3_thoyil.jpg"
keywords: []
---

# ജോലി വേണേൽ ഇതൊന്ന് നോക്കിക്കോ...! എസ്.സി.എസ്.ടി ഉദ്യോഗാർഥികൾക്കായി 15ന് തൊഴിൽമേള; മൂന്ന് ജില്ലകളിലെ തൊഴിൽദായകർ പങ്കെടുക്കാം 

> **Lead Summary:** **തിരുവനന്തപുരം: **എസ്.സി.എസ്.ടി. ഉദ്യോഗാർത്ഥികൾക്കായി തൊഴിൽമേള നവംബർ 15ന് നടക്കും. നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് സമന്വയ പദ്ധതിപ്രകാരമാണ് ഈ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നത്. പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മേള ഗവ. ഐ.ടി.ഐ (എസ്.സി.ഡി.ഡി.), മരിയാപുരത്ത് വെച്ചായിരിക്കും നടക്കുക.

## Article Content

**തിരുവനന്തപുരം: **എസ്.സി.എസ്.ടി. ഉദ്യോഗാർത്ഥികൾക്കായി തൊഴിൽമേള നവംബർ 15ന് നടക്കും. നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് സമന്വയ പദ്ധതിപ്രകാരമാണ് ഈ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നത്. പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മേള ഗവ. ഐ.ടി.ഐ (എസ്.സി.ഡി.ഡി.), മരിയാപുരത്ത് വെച്ചായിരിക്കും നടക്കുക.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകർ ഈ മേളയിൽ പങ്കെടുക്കും. തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് [https://rb.gy/071hfr](https://rb.gy/071hfr) എന്ന ഗൂഗിൾ ഫോമിലൂടെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2330756.

**ശുചിത്വ മിഷനിൽ ടെക്നിക്കൽ അസിസ്റ്റന്റ്**

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ശുചിത്വ മിഷനിൽ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ്തല സ്ഥലമാനമാപ്പുകൾ തയ്യാറാക്കുന്നതിന് ഒരു ടെക്നിക്കൽ അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.ടെക്. (സിവിൽ) അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം. AutoCAD/QGIS എന്നിവയിൽ പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്.

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്നതിനുള്ള രേഖ എന്നിവ സഹിതം നവംബർ 3 രാവിലെ 9.45ന് തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശത്തെ പബ്ലിക് ഓഫീസ് കോമ്പൗണ്ടിലെ ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസ് സമുച്ചയത്തിന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ശുചിത്വ മിഷൻ ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്:[ www.suchitwamission.org.](http:// www.suchitwamission.org.)

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323062/job-fair-for-scst-candidates-on-15th-employers-from-three-districts-can-participate)