---
title: "കോഴിക്കോട് ദേശീയപാതയിൽ ഓടയിൽ വീണ് വഴിയാത്രക്കാരി; അപകടത്തിന് കാരണം റോഡിന് സമീപത്തെ ഓടയുടെ മുകളിലെ സ്ലാബ് പൊട്ടിയത്"
english_title: "A pedestrian fell into a drain on the Kozhikode National Highway The cause of the accident was a broken slab on the top of the drain near the road."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323060/a-pedestrian-fell-into-a-drain-on-the-kozhikode-national-highway-the-cause-of-the-accident-was-a-broken-slab-on-the-top-of-the-drain-near-the-road"
published_at: "2025-10-28T18:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900be6fe5938_GHFGH.jpg"
keywords: []
---

# കോഴിക്കോട് ദേശീയപാതയിൽ ഓടയിൽ വീണ് വഴിയാത്രക്കാരി; അപകടത്തിന് കാരണം റോഡിന് സമീപത്തെ ഓടയുടെ മുകളിലെ സ്ലാബ് പൊട്ടിയത്

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** കോഴിക്കോട് നന്തിയിൽ ദേശീയപാതയിലെ ഓടയിൽ വഴിയാത്രക്കാരി വീണു. നിർമാണ പ്രവർത്തി നടക്കുന്ന ഓടയിലാണ് വഴിയാത്രക്കാരി വീണത്. സർവീസ് റോഡിന് സമീപത്തെ ഓടയുടെ മുകളിലെ സ്ലാബ് പൊട്ടിയതാണ് അപകടത്തിന് കാരണം. ദേശീയപാതയുടെ നിർമാണ പ്രവർത്തി നടക്കുന്ന സ്ഥലമാണിത്. ഈ ഓടയുടെ മുകളിലൂടെ വാഹനങ്ങൾ കയറിപോകാറുണ്ട്. അങ്ങനെയാണ് സ്ലാബ് പൊട്ടിയത്. ഇവിടെ ശക്തമായ മഴ പെയ്തതിനെ തുടർന്ന് വെള്ളക്കെട്ടുണ്ടായിരുന്നു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** കോഴിക്കോട് നന്തിയിൽ ദേശീയപാതയിലെ ഓടയിൽ വഴിയാത്രക്കാരി വീണു. നിർമാണ പ്രവർത്തി നടക്കുന്ന ഓടയിലാണ് വഴിയാത്രക്കാരി വീണത്. സർവീസ് റോഡിന് സമീപത്തെ ഓടയുടെ മുകളിലെ സ്ലാബ് പൊട്ടിയതാണ് അപകടത്തിന് കാരണം. ദേശീയപാതയുടെ നിർമാണ പ്രവർത്തി നടക്കുന്ന സ്ഥലമാണിത്. ഈ ഓടയുടെ മുകളിലൂടെ വാഹനങ്ങൾ കയറിപോകാറുണ്ട്. അങ്ങനെയാണ് സ്ലാബ് പൊട്ടിയത്. ഇവിടെ ശക്തമായ മഴ പെയ്തതിനെ തുടർന്ന് വെള്ളക്കെട്ടുണ്ടായിരുന്നു.

ഇതുവഴിയാണ് വഴിയാത്രക്കാരി നടന്നുവന്നത്. വെള്ളവും റോഡും മനസിലാകാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്. ഇങ്ങനെ വരുന്ന വഴിക്കാണ് സ്ത്രീ ഓടയിലേക്ക് വീണത്. ഉടനെ തൊട്ടുപിന്നിൽ വന്ന സ്വകാര്യബസ് ജീവനക്കാരാണ് ഇറങ്ങി ഇവരെ കൈപിടിച്ച് എഴുന്നേൽപിച്ചത്. ആദ്യമായിട്ടല്ല ഇത്തരം അപകടം. കഴിഞ്ഞ ദിവസം സ്വകാര്യബസിന്റെ മുന്നിലെ ടയർ കുഴിയിലേക്ക് വീണ് അപകടമുണ്ടായിരുന്നു. ഇന്നലെ നടന്ന അപകടത്തിൽ നാട്ടുകാരും ബസ് ജീവനക്കാരും ബസ് തള്ളി കുഴിയിൽ നിന്ന് കയറ്റുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323060/a-pedestrian-fell-into-a-drain-on-the-kozhikode-national-highway-the-cause-of-the-accident-was-a-broken-slab-on-the-top-of-the-drain-near-the-road)