---
title: "ദാ മണ്ഡല മാസം എത്തി...; രുചിയേറിയ 'കപ്പ കടല പുഴുക്ക്'  ഉണ്ടാക്കാം"
english_title: "How to prepare Kappa pea worm"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323048/how-to-prepare-kappa-pea-worm"
published_at: "2025-10-28T17:17:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900ae317a655_ft.jpg"
keywords: []
---

# ദാ മണ്ഡല മാസം എത്തി...; രുചിയേറിയ 'കപ്പ കടല പുഴുക്ക്'  ഉണ്ടാക്കാം

> **Lead Summary:** ** ** കപ്പ കടല പുഴുക്ക് എല്ലാവർക്കും ഇഷ്ടമാണ് . മണ്ഡല മാസത്തിൽ ഈ പുഴുക്കിന് ഡിമാൻഡ് കൂടാറുണ്ട് . മറ്റ് പുഴുക്കുകളെ അപേക്ഷിച്ച് കപ്പ കടല പുഴുക്ക് ഒരു പ്രത്യേക മണവും രുചിയുമാണ് . എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?*
*

## Article Content

** ** കപ്പ കടല പുഴുക്ക് എല്ലാവർക്കും ഇഷ്ടമാണ് . മണ്ഡല മാസത്തിൽ ഈ പുഴുക്കിന് ഡിമാൻഡ് കൂടാറുണ്ട് . മറ്റ് പുഴുക്കുകളെ അപേക്ഷിച്ച് കപ്പ കടല പുഴുക്ക് ഒരു പ്രത്യേക മണവും രുചിയുമാണ് . എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?*
*

*ചേരുവകൾ *

*കപ്പ (മരച്ചീനി)*

*കടല*

*ഉപ്പ്*

* വെള്ളം*

*തേങ്ങ*

*ചുവന്നുള്ളി*

*വെളുത്തുള്ളി*

*ജീരകം*

*പച്ചമുളക്*

*കറിവേപ്പില*

*വെളിച്ചെണ്ണ*

*കടുക്*

*വറ്റൽ മുളക്*

*തയ്യാറാക്കുന്ന വിധം*

*ഇത് പ്രത്യേകം ഓർമിക്കണം. കടല തലേദിവസം വെള്ളത്തിൽ കുതിർക്കാൻ വെക്കുക. ശേഷം, ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കുക്കറിൽ 4-5 വിസിൽ വരുന്നതുവരെ വേവിക്കുക.*

*ശേഷം കപ്പ കഷണങ്ങൾ നന്നായി കഴുകി എടുക്കുക. കപ്പയിൽ ഉപ്പും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒരു പാത്രത്തിൽ വേവിക്കുക. കപ്പ നന്നായി വെന്ത ശേഷം വെള്ളം ഊറ്റിക്കളയുക.*

*പിന്നീട് അരപ്പിനായുള്ള ചേരുവകൾ (തേങ്ങ ചിരകിയത്, ചുവന്നുള്ളി, വെളുത്തുള്ളി, ജീരകം, പച്ചമുളക്, കറിവേപ്പില) വെള്ളം ചേർക്കാതെ ഒതുക്കിയെടുക്കുക (നന്നായി അരയേണ്ട, ചെറുതായി ചതച്ചാൽ മതി).*

*വേവിച്ചുവെച്ച കപ്പയിലേക്ക് വേവിച്ച കടലയും തയ്യാറാക്കിയ അരപ്പും ചേർക്കുക.ഇത് അടുപ്പിൽ വെച്ച് ചെറിയ തീയിൽ, നന്നായി ഇളക്കി യോജിപ്പിക്കുക. അരപ്പിലെ പച്ചമണം മാറാനായി 5-10 മിനിറ്റ് നേരം അടച്ചുവെച്ച് ആവികയറ്റുക. പുഴുക്ക് നന്നായി കുഴച്ചെടുക്കാം, അല്ലെങ്കിൽ കഷ്ണങ്ങളായിത്തന്നെ നിലനിർത്താം.*

*അതിനുശേഷം ഒരു ചെറിയ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് ചുവന്നുള്ളി അരിഞ്ഞതും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ഇത് പുഴുക്കിന്റെ മുകളിൽ ഒഴിക്കുക. സ്വാദിഷ്ടമായ കപ്പ കടല പുഴുക്ക് റെഡി. *

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323048/how-to-prepare-kappa-pea-worm)