---
title: "എന്ത് വിധിയിത് .....: പനിക്ക് ചികിത്സ തേടിയെത്തിയ വീട്ടമ്മ ബസ്‍സ്റ്റാൻഡി​ലെ കുഴിയിൽ അകപ്പെട്ടു; കാലിന് പരിക്കുമായി ആശുപത്രിയിൽ"
english_title: "A housewife who sought treatment for a fever fell into a pothole at a bus stop and was hospitalized with a leg injury."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323041/a-housewife-who-sought-treatment-for-a-fever-fell-into-a-pothole-at-a-bus-stop-and-was-hospitalized-with-a-leg-injury"
published_at: "2025-10-28T16:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900a496979a6_injured.jpg"
keywords: []
---

# എന്ത് വിധിയിത് .....: പനിക്ക് ചികിത്സ തേടിയെത്തിയ വീട്ടമ്മ ബസ്‍സ്റ്റാൻഡി​ലെ കുഴിയിൽ അകപ്പെട്ടു; കാലിന് പരിക്കുമായി ആശുപത്രിയിൽ

> **Lead Summary:** **റാന്നി: ** പനി ബാധിച്ച് ചികിത്സ തേ​ടിയെത്തിയ വീട്ടമ്മ ബസ്‍സ്റ്റാൻഡി​ലെ കുഴിയിൽ അകപ്പെട്ട് കാലിന് പരിക്കുമായി ആശുപത്രിയിലായി. റാന്നി താലൂക്ക് ആശുപത്രിയിലേക്ക് പോയ സ്ത്രീക്കാണ് പെരുമ്പുഴ ബസ്‍സ്റ്റാൻഡിൽ രൂപപെട്ട കുഴിയിൽ കാൽ കുടുങ്ങി പരിക്കേറ്റത്.

## Article Content

**റാന്നി: ** പനി ബാധിച്ച് ചികിത്സ തേ​ടിയെത്തിയ വീട്ടമ്മ ബസ്‍സ്റ്റാൻഡി​ലെ കുഴിയിൽ അകപ്പെട്ട് കാലിന് പരിക്കുമായി ആശുപത്രിയിലായി. റാന്നി താലൂക്ക് ആശുപത്രിയിലേക്ക് പോയ സ്ത്രീക്കാണ് പെരുമ്പുഴ ബസ്‍സ്റ്റാൻഡിൽ രൂപപെട്ട കുഴിയിൽ കാൽ കുടുങ്ങി പരിക്കേറ്റത്.

കൊഴഞ്ചേരി -ഇടപ്പാവൂർ -ഇടമുറി റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിൽ വന്ന ഇവർ സ്റ്റാൻഡിൽ ഇറങ്ങവേയാണ് സംഭവം. കാലിൽ പരിക്കേറ്റ ഇവർക്ക് നടക്കാൻ ബുദ്ധിമുട്ട് നേരിട്ടു. ഒടുവിൽ ​ഓട്ടോറിക്ഷയിലാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ കാലിന് ചികിത്സ തേടി.

ബസ്‍സ്റ്റാൻഡിലെ കുഴി ഉടൻ നികത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. യാത്രക്കാർ കുഴിയിൽ അകപ്പെടുംവിധം വാഹനം നിർത്തരുതെന്നും ഇവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323041/a-housewife-who-sought-treatment-for-a-fever-fell-into-a-pothole-at-a-bus-stop-and-was-hospitalized-with-a-leg-injury)