---
title: "മകനെയും കുടുംബത്തെയും വീടിന് തീയിട്ട് കൊന്നു; ചീനിക്കുഴി കൂട്ടക്കൊലപാതകം: പ്രതി ഹമീദ് കുറ്റക്കാരനെന്ന് കോടതി"
english_title: "Cheenikuzhi massacre: Accused Hameed found guilty by court after burning down house of his son and family"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323033/cheenikuzhi-massacre-accused-hameed-found-guilty-by-court-after-burning-down-house-of-his-son-and-family"
published_at: "2025-10-28T16:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69009f43946c0_crime.jpg"
keywords: []
---

# മകനെയും കുടുംബത്തെയും വീടിന് തീയിട്ട് കൊന്നു; ചീനിക്കുഴി കൂട്ടക്കൊലപാതകം: പ്രതി ഹമീദ് കുറ്റക്കാരനെന്ന് കോടതി

> **Lead Summary:** ** **തൊടുപുഴ ചീനിക്കുഴിയിൽ മകനെയും മരുമകളെയും പേരക്കുട്ടികളെയും തീകൊളുത്തി കൊന്ന കൂട്ടക്കൊലപാതക കേസിൽ പ്രതി ചീനിക്കുഴി സ്വദേശി അലിയാക്കുന്നേൽ ഹമീദ് കുറ്റക്കാരനെന്ന് കോടതി. തൊടുപുഴ അഡീഷണൽ ജില്ലാ കോടതിയുടേതാണ് കണ്ടെത്തൽ.

## Article Content

** **തൊടുപുഴ ചീനിക്കുഴിയിൽ മകനെയും മരുമകളെയും പേരക്കുട്ടികളെയും തീകൊളുത്തി കൊന്ന കൂട്ടക്കൊലപാതക കേസിൽ പ്രതി ചീനിക്കുഴി സ്വദേശി അലിയാക്കുന്നേൽ ഹമീദ് കുറ്റക്കാരനെന്ന് കോടതി. തൊടുപുഴ അഡീഷണൽ ജില്ലാ കോടതിയുടേതാണ് കണ്ടെത്തൽ.

നടന്നത് അതിക്രൂര കൊലപാതകമാണെന്നും കൊന്നത് നിഷ്കളങ്കരായ രണ്ട് കുട്ടികളെ ഉൾപെടെ നാലുപേരെയാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

മകൻ മുഹമ്മദ് ഫൈസൽ (45), മകന്‍റെ ഭാര്യ ഷീബ (40), ഇവരുടെ മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരെയാണ് പ്രതി തീകൊളുത്തി കൊലപ്പെടുത്തിയത്. 2022 മാർച്ച് 18നായിരുന്നു നാടിനെ നടുക്കി ക്രൂരമായ കൊലപാതകം ഇയാൾ നടത്തിയത്.

കുടുംബ വഴക്കിനെ തുടർന്ന് വീട്ടിലെ കിടപ്പുമുറി പുറത്തു നിന്ന് പൂട്ടിയ ശേഷം വീടിന് ഹമീദ് തീകൊളുത്തുകയായിരുന്നു. വീട്ടിലെ വാട്ടർ ടാങ്ക് കാലിയാക്കിയ ശേഷമാണ് ഇയാൾ ജനൽ വഴി പെട്രോൾ നിറച്ച കുപ്പികൾ തീകൊളുത്തി വീടിനുള്ളിലേക്ക് എറിഞ്ഞ് കൊലപാതകങ്ങൾ നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323033/cheenikuzhi-massacre-accused-hameed-found-guilty-by-court-after-burning-down-house-of-his-son-and-family)