---
title: " ഇനി പിറകോട്ടില്ല ....; കേരളത്തിൽ കനത്ത മഴ തുടരും, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Heavy rains will continue in the state. The Central Meteorological Department has issued a yellow alert in various districts."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323022/heavy-rains-will-continue-in-the-state-the-central-meteorological-department-has-issued-a-yellow-alert-in-various-districts"
published_at: "2025-10-28T15:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690095903f3d7_rain.jpg"
keywords: []
---

#  ഇനി പിറകോട്ടില്ല ....; കേരളത്തിൽ കനത്ത മഴ തുടരും, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** **** സംസ്ഥാനത്ത് മഴ ശക്തമായി തുടരും. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എട്ട് ജില്ലകളിൽ ആണ് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

## Article Content

**** സംസ്ഥാനത്ത് മഴ ശക്തമായി തുടരും. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എട്ട് ജില്ലകളിൽ ആണ് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

അതേസമയം, ‘മോന്‍താ’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായിമാറി. നിലവിൽ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്യുകയാണ്. വടക്ക് – വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങി, ഇന്ന് വൈകുന്നേരത്തോടെയോ രാത്രിയോടെയോ ആന്ധ്രാപ്രദേശിൽ തീരം തൊടും. മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍, കാക്കിനടക്കു സമീപം, തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി110 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323022/heavy-rains-will-continue-in-the-state-the-central-meteorological-department-has-issued-a-yellow-alert-in-various-districts)