---
title: "കത്തിക്കരിഞ്ഞ മൃതദേഹം പോക്‌സോ കേസ്‌ പ്രതിയുടേത്; വയനാട്ടിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു"
english_title: "Burnt body found in under-construction building in Wayanad identified as POCSO case accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323020/burnt-body-found-in-under-construction-building-in-wayanad-identified-as-pocso-case-accused"
published_at: "2025-10-28T15:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69009275f17fb_3.jpg"
keywords: []
---

# കത്തിക്കരിഞ്ഞ മൃതദേഹം പോക്‌സോ കേസ്‌ പ്രതിയുടേത്; വയനാട്ടിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

> **Lead Summary:** **വയനാട് : **വയനാട്ടിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം പോക്‌സോ കേസിലെ പ്രതിയുടേത്. വയനാട് വെള്ളമുണ്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതി തിരുവനന്തപുരം കരമന സ്വദേശി സുനില്‍ കുമാര്‍ എന്ന അല്‍ അമീന്‍ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ കമ്പളക്കാട് പള്ളിക്കുന്ന് റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ടെറസ്സിലാണ് പോള്ളലേറ്റ് മരിച്ച നിലയില്‍ സുനിലിനെ കണ്ടെത്തിയത്.

## Article Content

**വയനാട് : **വയനാട്ടിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം പോക്‌സോ കേസിലെ പ്രതിയുടേത്. വയനാട് വെള്ളമുണ്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതി തിരുവനന്തപുരം കരമന സ്വദേശി സുനില്‍ കുമാര്‍ എന്ന അല്‍ അമീന്‍ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ കമ്പളക്കാട് പള്ളിക്കുന്ന് റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ടെറസ്സിലാണ് പോള്ളലേറ്റ് മരിച്ച നിലയില്‍ സുനിലിനെ കണ്ടെത്തിയത്.

ഇരുകാലുകളും വയറുകള്‍ ഉപയോഗിച്ച് കെട്ടിയിട്ട ശേഷം പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തിയതായാണ് നിഗമനം. അൽപം മാറി കറുത്ത നിറത്തിലുള്ള ഒരു ബാഗും പെട്രോൾ കൊണ്ടുവന്നതായി സംശയിക്കുന്ന പ്ലാസ്റ്റിക് കുപ്പിയും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച് അന്വേഷണം തുടങ്ങി. ഫൊറൻസിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323020/burnt-body-found-in-under-construction-building-in-wayanad-identified-as-pocso-case-accused)