---
title: "തലശ്ശേരിയിൽ ജനറൽ ആശുപത്രി ഐആർപിസി വളണ്ടിയറെ സർജിക്കൽ ബ്ലേഡ്‌ ഉപയോഗിച്ച് കുത്തി പരിക്കേൽപിച്ചു; യുവാവ് കസ്‌റ്റഡിയിൽ"
english_title: "In Thalassery a general hospital IRPC volunteer was stabbed with a surgical blade the youth is in custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323005/in-thalassery-a-general-hospital-irpc-volunteer-was-stabbed-with-a-surgical-blade-the-youth-is-in-custody"
published_at: "2025-10-28T14:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69008a2df0148_GHFGH.jpg"
keywords: []
---

# തലശ്ശേരിയിൽ ജനറൽ ആശുപത്രി ഐആർപിസി വളണ്ടിയറെ സർജിക്കൽ ബ്ലേഡ്‌ ഉപയോഗിച്ച് കുത്തി പരിക്കേൽപിച്ചു; യുവാവ് കസ്‌റ്റഡിയിൽ

> **Lead Summary:** **തലശ്ശേരി : ( **[www.truevisionnews.com]** ) **തലശ്ശേരി ജനറൽ ആശുപത്രിയിൽ ഐആർപിസി വളണ്ടിയറെ യുവാവ്‌ കുത്തിപരിക്കേൽപിച്ചു. ഐആർപിസി ഹെൽപ് ഡെസ്‌ക്‌ വളണ്ടിയർ ഗോപാലപ്പേട്ടയിലെ ചാലിൽ കളരിപ്പറമ്പത്ത്‌ വത്സരാജിനെ ജനറൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

## Article Content

**തലശ്ശേരി : ( **[www.truevisionnews.com]** ) **തലശ്ശേരി ജനറൽ ആശുപത്രിയിൽ ഐആർപിസി വളണ്ടിയറെ യുവാവ്‌ കുത്തിപരിക്കേൽപിച്ചു. ഐആർപിസി ഹെൽപ് ഡെസ്‌ക്‌ വളണ്ടിയർ ഗോപാലപ്പേട്ടയിലെ ചാലിൽ കളരിപ്പറമ്പത്ത്‌ വത്സരാജിനെ ജനറൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ചൊവ്വ പകൽ ഒരുമണിയോടെ ജനറൽ ആശുപത്രി ഫാർമസിക്ക്‌ മുന്നിൽവെച്ച്‌ സർജിക്കൽ ബ്ലേഡ്‌ ഉപയോഗിച്ച്‌ വയറിന്റെ ഇടതുഭാഗത്താണ്‌ കുത്തിയത്‌. ഏഴ്‌ ഇഞ്ച്‌ നീളത്തിൽ മുറിവുണ്ട്‌. പ്രതി ആശുപത്രിയിൽ ഏറെ നേരം ബഹളമുണ്ടാക്കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഐആർപിസി വളണ്ടിയറെ ആക്രമിച്ചത്‌. യുവാവിനെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്യുകയാണ്‌. ആലപ്പുഴ സ്വദേശിയാണെന്നും ലഹരിക്കടിമയാണെന്ന്‌ സംശയിക്കുന്നതായും പൊലീസ്‌ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323005/in-thalassery-a-general-hospital-irpc-volunteer-was-stabbed-with-a-surgical-blade-the-youth-is-in-custody)