---
title: "കണ്ണൂർ മണ്ടൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം"
english_title: "Accident Car and scooter collide in Mandoor Kannur Youth dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322976/accident-car-and-scooter-collide-in-mandoor-kannur-youth-dies-tragically"
published_at: "2025-10-28T13:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690073f97c647_HJH.jpg"
keywords: []
---

# കണ്ണൂർ മണ്ടൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **പിലാത്തറ(കണ്ണൂർ ):( **[www.truevisionnews.com]** ) ** മണ്ടൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ അതിയടം മണ്ടിയൻഹൗസിലെ കെ വി നീരജ് ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം നടന്നത്. പഴയങ്ങാടി ഭാഗത്ത് നിന്നും പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന നീരജ് ഓടിച്ചിരുന്ന സ്കൂട്ടറും പിലാത്തറ ഭാഗത്ത് നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

## Article Content

**പിലാത്തറ(കണ്ണൂർ ):( **[www.truevisionnews.com]** ) ** മണ്ടൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ അതിയടം മണ്ടിയൻഹൗസിലെ കെ വി നീരജ് ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം നടന്നത്. പഴയങ്ങാടി ഭാഗത്ത് നിന്നും പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന നീരജ് ഓടിച്ചിരുന്ന സ്കൂട്ടറും പിലാത്തറ ഭാഗത്ത് നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നീരജിനെ പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ത്യൻ കോഫി ഹൗസ് പയ്യന്നൂരിൽ മൂന്ന് മാസം മുൻപാണ് നീരജിന് ജോലി കിട്ടിയത്. അതിയടത്തെ എം രവി-സുഭന ദമ്പതികളുടെ മകനാണ്. സൂരജ് (ബാംഗ്ലൂർ) സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322976/accident-car-and-scooter-collide-in-mandoor-kannur-youth-dies-tragically)