---
title: "മലപ്പുറത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "A young man who was undergoing treatment for burns after a car caught fire in Malappuram died."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322959/a-young-man-who-was-undergoing-treatment-for-burns-after-a-car-caught-fire-in-malappuram-died"
published_at: "2025-10-28T12:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690068a806733_fire.jpg"
keywords: []
---

# മലപ്പുറത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** **മലപ്പുറം: ** മലപ്പുറം തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെനക്കലങ്ങാടി സ്വദേശി ആദിൽ ആരിഫ് ഖാനാണ് മരിച്ചത്.

## Article Content

**മലപ്പുറം: ** മലപ്പുറം തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെനക്കലങ്ങാടി സ്വദേശി ആദിൽ ആരിഫ് ഖാനാണ് മരിച്ചത്.

80 ശതമാനത്തിലേറെ പൊള്ളലേറ്റ ആദിലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വിദ​ഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് കൊണ്ടുപോയെങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വീടിനു സമീപത്ത് വെച്ച് കാറിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322959/a-young-man-who-was-undergoing-treatment-for-burns-after-a-car-caught-fire-in-malappuram-died)