---
title: "എസ്ഐആർ കേരളത്തിലും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച ജില്ലാ കലക്ടർമാരുടെ യോഗം ഇന്ന് നടക്കും"
english_title: "SIR in Kerala too; Chief Electoral Officer calls meeting of district collectors in Thiruvananthapuram today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322909/sir-in-kerala-too-chief-electoral-officer-calls-meeting-of-district-collectors-in-thiruvananthapuram-today"
published_at: "2025-10-28T07:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690026cdeb185_sir.jpg"
keywords: []
---

# എസ്ഐആർ കേരളത്തിലും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച ജില്ലാ കലക്ടർമാരുടെ യോഗം ഇന്ന് നടക്കും

> **Lead Summary:** ** **സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക നടപ്പാക്കുന്നതിനു മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത ജില്ലാ കലക്ടർമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് 3.30നാണ് യോഗം. നാളെ രാഷ്ട്രീയകക്ഷികളുമായും ചർച്ചയുണ്ട്. എസ്ഐആർ നടപടികളെ എതിർക്കുമെന്ന് സിപിഐഎമ്മും കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.

## Article Content

** **സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക നടപ്പാക്കുന്നതിനു മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത ജില്ലാ കലക്ടർമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് 3.30നാണ് യോഗം. നാളെ രാഷ്ട്രീയകക്ഷികളുമായും ചർച്ചയുണ്ട്. എസ്ഐആർ നടപടികളെ എതിർക്കുമെന്ന് സിപിഐഎമ്മും കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.

അജണ്ട നടപ്പാക്കാനുള്ള ശ്രമമെന്നാണ് സിപിഐ എം നിലപാട്. ഈ സമയത്ത് എസ്ഐആർ നടപ്പാക്കുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം. നാളത്തെ യോഗത്തിൽ എതിർപ്പ് അറിയിക്കാനാണ് പാർട്ടികളുടെ നീക്കം. നിയമനടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്.

അതേസമയം തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ എനുമറേഷൻ ഫോമിന്റെ പ്രിന്റിംഗ് ആരംഭിക്കും. മൂന്നാം തീയതി വരെയാണ് പ്രിൻറ്റിംഗ്. അതിന് ശേഷം ബിഎൽഒമാർ വഴി ഫോമുകൾ വോട്ടർമാരിലേക്ക് എത്തിക്കും.

ഇന്നലെയാണ് കേരളത്തിലും തീവ്ര വോട്ടർപട്ടിക പരിഷ്കരണം തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. വിഗ്യാൻഭവനിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ ഇക്കാര്യം പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322909/sir-in-kerala-too-chief-electoral-officer-calls-meeting-of-district-collectors-in-thiruvananthapuram-today)