---
title: "പ്രതിരോധത്തിൻ്റെ കോട്ടമതിൽ തീർത്ത് അയൽപക്കത്ത് സ്റ്റാലിനുണ്ട്, കേന്ദ്രത്തിന്റെ പിഎം ശ്രീ കുരുക്കിൽ പിണറായി തലവെച്ചതെന്തിന് ?"
english_title: "Stalin has a fortified defense wall in his neighborhood, so why did Pinarayi Vijayan head to the center's PM Shri Kurukku?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322883/stalin-has-a-fortified-defense-wall-in-his-neighborhood-so-why-did-pinarayi-vijayan-head-to-the-centers-pm-shri-kurukku"
published_at: "2025-10-27T21:18:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff98a81498f_STALIN.jpg"
keywords: []
---

# പ്രതിരോധത്തിൻ്റെ കോട്ടമതിൽ തീർത്ത് അയൽപക്കത്ത് സ്റ്റാലിനുണ്ട്, കേന്ദ്രത്തിന്റെ പിഎം ശ്രീ കുരുക്കിൽ പിണറായി തലവെച്ചതെന്തിന് ?

> **Lead Summary:** ** **പഠ്യ പദ്ധതി മാറ്റാതെ പി എം ശ്രീ നടപ്പാക്കാനുള്ള ചങ്കൂറ്റം ഉണ്ടെങ്കിൽ എന്തിന് രണ്ട് വർഷം കാത്തിരുന്നു ? നിയമ പോരട്ടത്തിൻ്റെ വഴിയിൽ പ്രതിരോധത്തിൻ്റെ കോട്ടമതിൽ തീർത്ത് അയൽപക്കത്ത് ചങ്കുറപ്പോടെ സ്റ്റാലിൽ എന്ന മുഖ്യമന്ത്രിയുണ്ട്. കേന്ദ്രത്തിന്റെ പിഎം ശ്രീ കുരുക്കിൽ പിണറായി തലവെച്ചതെന്തിന് ?

## Article Content

** **പഠ്യ പദ്ധതി മാറ്റാതെ പി എം ശ്രീ നടപ്പാക്കാനുള്ള ചങ്കൂറ്റം ഉണ്ടെങ്കിൽ എന്തിന് രണ്ട് വർഷം കാത്തിരുന്നു ? നിയമ പോരട്ടത്തിൻ്റെ വഴിയിൽ പ്രതിരോധത്തിൻ്റെ കോട്ടമതിൽ തീർത്ത് അയൽപക്കത്ത് ചങ്കുറപ്പോടെ സ്റ്റാലിൽ എന്ന മുഖ്യമന്ത്രിയുണ്ട്. കേന്ദ്രത്തിന്റെ പിഎം ശ്രീ കുരുക്കിൽ പിണറായി തലവെച്ചതെന്തിന് ?

പിഎം ശ്രീ പദ്ധതിയെ ഞങ്ങൾ എതിർക്കുന്നു പക്ഷെ കേരളത്തിലെ കുട്ടികൾക്ക് കിട്ടേണ്ട 1466 കോടി രൂപ എന്തിന് ഒഴിവാക്കണം? ഒരു തരത്തിലും വര്‍ഗീയ അജണ്ട നടപ്പാക്കുന്ന ആര്‍ എസ് എസ് താല്‍പര്യ പ്രകാരമുള്ള പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കില്ലെന്ന ഉറപ്പാണ് കേരള സര്‍ക്കാര്‍ നല്‍കുന്നത്.

വാർത്ത മാധ്യമങ്ങൾ,സോഷ്യൽ മീഡിയകൾ,ട്രോളുകൾ അങ്ങനെ എല്ലായിടത്തും നിറഞ്ഞു നിൽകുകയാണ് കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി. എൻ.ഡി.എ സർക്കാർ കൊണ്ടുവന്ന പിഎം ശ്രീ പദ്ധതിയെ എന്തിന് സി.പി.ഐ എതിർക്കുന്നത്. സർക്കാരിനെ വെട്ടിലാക്കിയ പിഎം ശ്രീ പദ്ധതി എന്താണ്? അറിയാം വിശദമായി.

പേര് പോലെ തന്നെ ഇതൊരു കേന്ദ്ര സർക്കാർ പദ്ധതിയാണ്.രാജ്യത്തെ 14500ല്‍ അധികം സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തി വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

തിരഞ്ഞെടുത്ത ഓരോ ബ്ലോക്കിലെയും 2 സ്‌കൂള്‍ പ്രത്യേകം വികസിപ്പിച്ച്, ദേശീയ വിദ്യാഭ്യാസനയത്തിന്റെ (എന്‍ഇപി) മികവ് പ്രദര്‍ശിപ്പിക്കുന്നതാണ് പദ്ധതി.കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും എന്ന അനുപാതത്തിലാകും ചെലവ് വഹിക്കുക. രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ രീതി മെച്ചപ്പെടുത്തുക, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.

കേടുപാടുകള്‍ ഇല്ലാത്ത സ്‌കൂള്‍ കെട്ടിടം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു ടോയ്‌ലെറ്റ് വീതമെങ്കിലും ഉണ്ടാവണം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി റാമ്പുകള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശിച്ചിരുന്നു.

ഇവ പ്രകാരമുള്ള ചാലഞ്ച് മോഡ് വഴിയാണ് സ്‌കൂളുകള്‍ തെരഞ്ഞെടുക്കുന്നത്. കുട്ടികളുടെ പഠന നിലവാരം, അധ്യാപകര്‍ തുടങ്ങിയ അടക്കമുള്ള മറ്റു മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്‌കോറുകളും ഏര്‍പ്പെടുത്തി. നഗര പ്രദേശങ്ങളില്‍ 70 ശതമാനവും ഗ്രാമ പ്രദേശങ്ങളില്‍ 60 ശതമാനവും സ്‌കോര്‍ ലഭിച്ചാല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാകും.

ഒരു ടോയ്‌ലെറ്റ് പോലുമില്ലാത്ത സ്കൂൾ കേരളത്തിലുണ്ടോ?പദ്ധതിയിൽ ഭാഗമാകുന്നതോടെ സ്‌കൂളുകളില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുകയും സ്‌കൂളിന്റെ പേരിന് മുന്നിലായി പിഎം ശ്രീ എന്ന് ചേര്‍ക്കുകയും പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുകയും വേണം. സ്‌കൂളുകളില്‍ സംസ്ഥാന സിലബസ് ആയിരിക്കില്ല. എന്‍സിഇആര്‍ടി സിലബസ് ആയിരിക്കും നടപ്പിലാക്കുക. കുട്ടികൾ എന്ത് പഠിക്കണമെന്ന് കേന്ദ്രത്തിന് തീരുമാനിക്കാം.

പ്രളയകാലത്ത് നൽകിയ അരിക്കും മണ്ണണ്ണക്കും പണം ചോദിച്ചു വാങ്ങിയ കേന്ദ്രം 1466 കോടി രൂപ ഓരോ സംസ്ഥാനത്തിനും നൽകുമ്പോൾ അതിന് പിന്നിൽ ഒരു രാഷ്ട്രീയവുമില്ലെന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢികളല്ല കേരളത്തിലെ ജനതകൾ.ബിജെപിക്ക് വ്യക്തമായ അജണ്ടയുണ്ട്.

ചുരുക്കി പറഞ്ഞാൽ വിദ്യാഭ്യാസത്തില്‍ കേന്ദ്ര സർക്കാരിന്റെ തീവ്ര ഹിന്ദുത്വം നിറച്ച് കുഞ്ഞുങ്ങൾക്ക് പകരുക. കേരളത്തിന്റെ മണ്ണിൽ വേരോടാത്ത ബിജെപിക്ക് കേരളത്തിൽ വിത്ത് പാകാൻ നാളെത്തെ തലമുറയെ ബലി നൽകുകയാണ് സംസ്ഥാന സർക്കാർ.

ആര്‍എസ്എസ് അജന്‍ഡയും മറ്റും ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളം പദ്ധതി നടപ്പാക്കിയിരുന്നില്ല.ഒരു സുപ്രഭാത്തിൽ എന്നാ പോയി ഒപ്പിട്ട് വരാമെന്ന് തീരുമാനമല്ല ഇതിന് പിന്നിൽ.കേന്ദ്രം തരാമെന്ന് പറഞ്ഞ ഫണ്ട് മാത്രമാണോ പിണറായി സർക്കാർ പദ്ധതിയിൽ ചേരാൻ കാരണം?

ഘടകകക്ഷികളെ ഒന്നടക്കം പിണക്കി പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചത് വരാൻ ഇരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടോ?

സ്റ്റാലിനും മമതയും ഇടഞ്ഞു തന്നെ

2022 ഒക്ടോബറിൽ ആദ്യഘട്ടത്തിൽ 13 സംസ്ഥാനങ്ങളും 3 യൂണിയനുകളും ഒപ്പിടാൻ തയ്യാറായി. 2023 - 2025 കാലഘട്ടങ്ങളിൽ കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ ഒഴികെ മുഴുവൻ സംസ്ഥാനങ്ങളും ഒപ്പിട്ടു.ഒടുവിൽ കേരളവും ഒപ്പിട്ടു. ഇതിനിടെ തമിഴ്നാട് കോടതിയിൽ പോയി സ്റ്റാലിൻ എൻ.ഇ. പി പഠന പദ്ധതിയോട് തമിഴ് സർക്കാർ അന്നും ഇന്ന് എതിർക്കുന്നു. ഇതേത്തുടര്‍ന്ന് സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം ഈ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപെട്ട പണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.

സമഗ്രശിക്ഷയ്ക്ക് 2152 കോടി രൂപയുടെ കേന്ദ്രഫണ്ട് കിട്ടാത്തതിനാല്‍ സ്വകാര്യവിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള 25 ശതമാനം വിദ്യാര്‍ഥിപ്രവേശനം തമിഴ്‌നാട് നിര്‍ത്തിവെച്ചിരുന്നു.

പ്രശ്‌നം മദ്രാസ് ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമെത്തി. തുടര്‍ന്ന്, രണ്ട് അധ്യയനവര്‍ഷങ്ങളിലായി ആര്‍ടിഇ ഘടകത്തില്‍ സമഗ്രശിക്ഷയ്ക്കു തടഞ്ഞുവെച്ച 700 കോടിയിലേറെ രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.ഇപ്പോഴും നിയമപോരാട്ടം തുടരുന്നു.

പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രത്തിൽനിന്നും സമഗ്രശിക്ഷാ ഫണ്ട് ലഭിക്കാനെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ല. പദ്ധതിയിൽ ഒപ്പിട്ടെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും കേരളത്തിൽ നടപ്പാക്കില്ല. അതിനെ കുറിച്ച് കൂടുതൽ ഉത്കണ്ഠ വേണ്ടതില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322883/stalin-has-a-fortified-defense-wall-in-his-neighborhood-so-why-did-pinarayi-vijayan-head-to-the-centers-pm-shri-kurukku)