---
title: "അതിദാരുണം...; ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് അപകടം; വീട്ടമ്മ മരിച്ചു "
english_title: "Housewife dies in a car accident in Haripat, Alappuzha."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322830/housewife-dies-in-a-car-accident-in-haripat-alappuzha"
published_at: "2025-10-27T15:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff411d153f0_dead.jpg"
keywords: []
---

# അതിദാരുണം...; ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് അപകടം; വീട്ടമ്മ മരിച്ചു 

> **Lead Summary:** **ആലപ്പുഴ: **ആലപ്പുഴ ഹരിപ്പാട്ട്‌ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കൊച്ചുപോച്ചയിൽ പൊടിയന്റെ ഭാര്യ ലളിത ആണ് മരിച്ചത്.

## Article Content

**ആലപ്പുഴ: **ആലപ്പുഴ ഹരിപ്പാട്ട്‌ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കൊച്ചുപോച്ചയിൽ പൊടിയന്റെ ഭാര്യ ലളിത ആണ് മരിച്ചത്.

ദേശീയപാതയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം ഉണ്ടായത്. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് മുൻപിൽ ഉണ്ടായിരുന്ന വാഹനം പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് വാഹനം മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322830/housewife-dies-in-a-car-accident-in-haripat-alappuzha)