---
title: " ശബരിമല സ്വര്‍ണ്ണക്കൊള്ള: 'ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി നൽകി'; നിര്‍ണായക പ്രതികരണവുമായി ഇടനിലക്കാരൻ കൽ‌പേഷ്"
english_title: "Sabarimala gold heist: 'I bought the packet from Creations and gave it to you'; Middleman Kalpesh gives a decisive response"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322822/sabarimala-gold-heist-i-bought-the-packet-from-creations-and-gave-it-to-you-middleman-kalpesh-gives-a-decisive-response"
published_at: "2025-10-27T14:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff3c514d438_kapesh.jpg"
keywords: []
---

#  ശബരിമല സ്വര്‍ണ്ണക്കൊള്ള: 'ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി നൽകി'; നിര്‍ണായക പ്രതികരണവുമായി ഇടനിലക്കാരൻ കൽ‌പേഷ്

> **Lead Summary:** **തിരുവനന്തപുരം: **ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിൽ നിര്‍ണായക പ്രതികരണം പുറത്ത്. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി നൽകിയെന്ന് കൽ‌പേഷ് പ്രതികരിച്ചു. ചെന്നൈയിലെ സ്വര്‍ണക്കടയിലെ ജീവനക്കാരനാണ് കൽപേഷ്.

## Article Content

**തിരുവനന്തപുരം: **ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിൽ നിര്‍ണായക പ്രതികരണം പുറത്ത്. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി നൽകിയെന്ന് കൽ‌പേഷ് പ്രതികരിച്ചു. ചെന്നൈയിലെ സ്വര്‍ണക്കടയിലെ ജീവനക്കാരനാണ് കൽപേഷ്.

പാക്കറ്റ് ബെല്ലാരിയിൽ ഗോവര്‍ധന് എത്തിച്ചു നൽകിയെന്നും കൽപേഷ് പറഞ്ഞു. ചെന്നൈയിലെ സ്വര്‍ണക്കടയിലെ ജീവനക്കാരനാണ് കൽപേഷ്. എസ് ഐടി ഇതുവരെ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും കൽപേഷ് കൂട്ടിച്ചേര്‍ത്തു.ആദ്യമായിട്ടാണ് കൽപേഷിനെക്കുറിച്ച് വിവരങ്ങളും ചിത്രവും പുറത്തുവരുന്നത്.

രാജസ്ഥാൻ സ്വദേശിയായ 31 വയസുകാരനാണ് കൽപേഷ്. ചെന്നൈയിലെ ജ്വല്ലറിയിൽ 2012 മുതൽ ഇയാള്‍ ജോലി ചെയ്തുവരികയാണ്. ജെയിൻ എന്നയാളാണ് കൽപേഷ് ജോലി ചെയ്യുന്ന കടയുടെ ഉടമ. ഉടമയുടെ നിര്‍ദേശം അനുസരിച്ച് പല സ്ഥലങ്ങളിൽ നിന്ന് സ്വര്‍ണവും മറ്റ് ഉരുപ്പടികളും എടുത്ത് മറ്റ് സ്ഥലങ്ങളിൽ എത്തിക്കുകയാണ് ഇയാളുടെ ജോലി. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയില്ലെന്നാണ് കല്‍പേഷിന്‍റെ വെളിപ്പെടുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322822/sabarimala-gold-heist-i-bought-the-packet-from-creations-and-gave-it-to-you-middleman-kalpesh-gives-a-decisive-response)