---
title: "മഴയത്ത് സൂപ്പറാ ...;  വൈകീട്ട് കട്ടൻ ചായയ്‌ക്കൊപ്പം നല്ല ചൂട് പരിപ്പുവട ഉണ്ടാക്കാം "
english_title: "How to make parippuvada easy racipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322801/how-to-make-parippuvada-easy-racipe"
published_at: "2025-10-27T13:22:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff24b4e1cd6_ft.jpg"
keywords: []
---

# മഴയത്ത് സൂപ്പറാ ...;  വൈകീട്ട് കട്ടൻ ചായയ്‌ക്കൊപ്പം നല്ല ചൂട് പരിപ്പുവട ഉണ്ടാക്കാം 

> **Lead Summary:** **** മഴക്കാലം തുടങ്ങി, മഴയോടൊപ്പം കട്ടൻ കുടിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. വൈകീട്ട് നല്ല കട്ടൻ ചായയുടെ കൂടെ ചൂട് പരിപ്പുവട കൂടെ കിട്ടിയാൽ എങ്ങനെ ഇരിക്കും? ഇന്ന് ഉണ്ടാക്കാം കിടിലൻ പരിപ്പുവട.

## Article Content

**** മഴക്കാലം തുടങ്ങി, മഴയോടൊപ്പം കട്ടൻ കുടിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. വൈകീട്ട് നല്ല കട്ടൻ ചായയുടെ കൂടെ ചൂട് പരിപ്പുവട കൂടെ കിട്ടിയാൽ എങ്ങനെ ഇരിക്കും? ഇന്ന് ഉണ്ടാക്കാം കിടിലൻ പരിപ്പുവട.

* ചേരുവകൾ*

*വട പരിപ്പ്/ ചന ദാൽ /പീസ് ദാൽ*

*വറ്റൽമുളക്*

*പച്ചമുളക്*

*ഇഞ്ചി*

*സവാള*

*കറിവേപ്പില*

*ഉപ്പ്*

*കായപ്പൊടി*

*പെരുംജീരകം*

*വെളിച്ചെണ്ണ *

*തയാറാക്കുന്ന വിധം*

*ആദ്യം തന്നെ പരിപ്പ് കഴുകി 3 മണിക്കൂര്‍ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കണം. 3 മണിക്കൂർ കഴിഞ്ഞ് വെള്ളം പൂർണമായും വാർത്തെടുക്കുക. അതിൽ നിന്നു രണ്ടുമൂന്ന് ടേബിൾ സ്പൂൺ പരിപ്പ് മാറ്റി വയ്ക്കുക. ബാക്കി പരിപ്പ്  വെള്ളം ചേർക്കാതെ അരച്ചെടുക്കുക. *

*പേസ്റ്റ് പരുവത്തിൽ ആകാതിരിക്കാൻ ശ്രദ്ധിക്കുക. വറ്റൽമുളകും ഇഞ്ചിയും ചതച്ചു പരപ്പിൽ ഇട്ട് മാറ്റിവച്ച പരിപ്പ് ചേർത്തു കൊടുക്കുക. അരിഞ്ഞു വച്ച് സവാള, പച്ചമുളക്, കറിവേപ്പില, ജീരകം, ഉപ്പ്, കായപ്പൊടി എന്നിവയും ചേർത്ത് കൈകൊണ്ടു നന്നായി യോജിപ്പിക്കുക. പരിപ്പുവടയ്ക്കായി തയാറാക്കിയ കൂട്ട് ഓരോ നാരങ്ങാ വലുപ്പത്തിൽ കൈവെള്ളയിൽ പരത്തിയെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ഇളം ചൂടിൽ രണ്ടുവശവും മൊരിച്ചു കോരുക.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322801/how-to-make-parippuvada-easy-racipe)