---
title: "അങ്കമാലിയിൽ  ഇടിമിന്നലേറ്റ് മുപ്പത്താറുകാരൻ  മരിച്ചു"
english_title: "A guest worker died after being struck by lightning in Mookkannoor, Angamaly."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322778/a-guest-worker-died-after-being-struck-by-lightning-in-mookkannoor-angamaly"
published_at: "2025-10-27T11:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff0fd0dd113_rain.jpg"
keywords: []
---

# അങ്കമാലിയിൽ  ഇടിമിന്നലേറ്റ് മുപ്പത്താറുകാരൻ  മരിച്ചു

> **Lead Summary:** **അങ്കമാലി : **അങ്കമാലി മൂക്കന്നൂരില്‍ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി കോക്കന്‍ മിസ്ത്രി ആണ് മരിച്ചത്.

## Article Content

**അങ്കമാലി : **അങ്കമാലി മൂക്കന്നൂരില്‍ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി കോക്കന്‍ മിസ്ത്രി ആണ് മരിച്ചത്.

മുക്കന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. മൃതദേഹം മൂക്കന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍. അതേസമയം കേരള തീരത്ത് ശക്തമായ കാറ്റ്. മണിക്കൂറിൽ 74 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. ബംഗാൾ ഉൾക്കടലിൽ മോന്ത ചുഴലിക്കാറ്റും അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം എന്നിങ്ങനെ കാലാവസ്ഥ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ അഞ്ച് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരവും കൊല്ലവും ഒഴികെ മറ്റ് ജില്ലകളിലെല്ലാം മഞ്ഞ അലേര്‍ട്ട് ആണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322778/a-guest-worker-died-after-being-struck-by-lightning-in-mookkannoor-angamaly)