---
title: "സ്വർണം വാങ്ങാൻ വേഗം വിട്ടോളൂ ....; സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു"
english_title: "Gold prices in the state have decreased again."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322756/gold-prices-in-the-state-have-decreased-again"
published_at: "2025-10-27T10:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fefb8cc1285_gold.jpg"
keywords: []
---

# സ്വർണം വാങ്ങാൻ വേഗം വിട്ടോളൂ ....; സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

> **Lead Summary:** **കൊച്ചി: ** സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 105 രൂപയുടെ കുറവാണ് ഉണ്ടായത്. 11,410 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയിൽ 840 രൂപയുടെ കുറവുണ്ടായി. 91,280 രൂപയായാണ് പവന്റെ വില ഇടിഞ്ഞത്. ആഗോളവിപണിയിലും സ്വർണവില ഇടിഞ്ഞു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കുറഞ്ഞത്.

## Article Content

**കൊച്ചി: ** സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 105 രൂപയുടെ കുറവാണ് ഉണ്ടായത്. 11,410 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയിൽ 840 രൂപയുടെ കുറവുണ്ടായി. 91,280 രൂപയായാണ് പവന്റെ വില ഇടിഞ്ഞത്. ആഗോളവിപണിയിലും സ്വർണവില ഇടിഞ്ഞു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കുറഞ്ഞത്.

ഡോളർ കരുത്താർജിച്ചതും യു.എസ്-ചൈന വ്യാപാര യുദ്ധം തീരുമെന്ന സൂചനകൾ നൽകി ഇരു രാജ്യങ്ങളും തമ്മിലുളള ചർച്ചകൾ പുരോഗമിക്കുന്നതും സ്വർണവില കുറയുന്നതിനുള്ള കാരണമായി. ആഗോള വിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വില 0.7 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,082.77 ഡോളറായി കുറഞ്ഞു.

യു.എസ് ഗോൾഡ് ഫ്യൂച്ചറിൽ ഒരു ശതമാനത്തിന്റെ ഇടിവുണ്ടായി. ഒരു ശതമാനം ഇടിവോടെ ഔൺസിന് 4,095.80 ഡോളറാണ് സ്വർണത്തിന്റെ ഭാവി വില. കഴിഞ്ഞ ദിവസം സ്വർണവിലയിൽ ​നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഗ്രാമിന് 115 രൂപയുടെ വർധനവാണ് ഉണ്ടായത്. 11,515 രൂപയായാണ് സ്വർണവില വർധിച്ചത്. പവന്റെ വിലയിൽ 920 രൂപയുടെ വർധനവുണ്ടായി. 92,120 രൂപയായാണ് പവന്റെ വില ഉയർന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322756/gold-prices-in-the-state-have-decreased-again)