---
title: "പൊസ്സസ്സീവ്നെസ്സ് ആവുംല്ലേ...! രണ്ടാം വിവാഹത്തിലുള്ള മകന് പരിഗണന; പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 26 ലക്ഷം തട്ടിയെടുത്ത് മകൻ "
english_title: "Consideration for son in second marriage; Son embezzles 26 lakhs from father's bank account"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322744/consideration-for-son-in-second-marriage-son-embezzles-26-lakhs-from-fathers-bank-account"
published_at: "2025-10-27T08:37:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fee22d84cf9_arrest.jpg"
keywords: []
---

# പൊസ്സസ്സീവ്നെസ്സ് ആവുംല്ലേ...! രണ്ടാം വിവാഹത്തിലുള്ള മകന് പരിഗണന; പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 26 ലക്ഷം തട്ടിയെടുത്ത് മകൻ 

> **Lead Summary:** **ന്യൂഡൽഹി: **പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത ഡൽഹി സ്വദേശി ശിവം ശർമ അറസ്റ്റിലായി. പിതാവിന്റെ ബിസിനസ്, രണ്ടാം വിവാഹത്തിലുള്ള മകനെ അദ്ദേഹം ഏൽപിച്ചതിന്റെ ദേഷ്യത്തിലാണു പ്രതി പണം മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു.

## Article Content

**ന്യൂഡൽഹി: **പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത ഡൽഹി സ്വദേശി ശിവം ശർമ അറസ്റ്റിലായി. പിതാവിന്റെ ബിസിനസ്, രണ്ടാം വിവാഹത്തിലുള്ള മകനെ അദ്ദേഹം ഏൽപിച്ചതിന്റെ ദേഷ്യത്തിലാണു പ്രതി പണം മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു.

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡ് കൈക്കലാക്കിയ പ്രതി, അത് ഉപയോഗിച്ച് യുപിഐ ഐഡി തുടങ്ങിയാണു തട്ടിപ്പ് നടത്തിയത്. തുടർന്ന്, അക്കൗണ്ടിലെ പണം ഉപയോഗിച്ച് ഓൺലൈനായി സ്വർണനാണയങ്ങൾ വാങ്ങി. സൈബർ കഫേ ഓപ്പറേറ്റർമാർക്ക് 6 ലക്ഷം രൂപ യുപിഐ വഴി കൈമാറിയ പ്രതി, 2 മുതൽ 10% വരെ കമ്മിഷൻ നൽകി പകരം നോട്ടുകൾ വാങ്ങുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322744/consideration-for-son-in-second-marriage-son-embezzles-26-lakhs-from-fathers-bank-account)