---
title: "'കൊന്നതാണ്, ആത്മഹത്യ ചെയ്യില്ല ...അവൾ ആറുമാസം ഗർഭിണിയാണ്'; ജീവനൊടുക്കിയ വനിതാഡോക്ടർ വ്യാജ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒപ്പിട്ടു, ആരോപണവുമായി സ്ത്രീ"
english_title: "Woman alleges female doctor who committed suicide signed fake autopsy report"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322740/woman-alleges-female-doctor-who-committed-suicide-signed-fake-autopsy-report"
published_at: "2025-10-27T08:01:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fed9caf3d9e_doctor.jpg"
keywords: []
---

# 'കൊന്നതാണ്, ആത്മഹത്യ ചെയ്യില്ല ...അവൾ ആറുമാസം ഗർഭിണിയാണ്'; ജീവനൊടുക്കിയ വനിതാഡോക്ടർ വ്യാജ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒപ്പിട്ടു, ആരോപണവുമായി സ്ത്രീ

> **Lead Summary:** **മുംബൈ : ** മഹാരാഷ്ട്രയിൽ പൊലീസ് ഇൻസ്പെക്ടറുടെ ലൈംഗിക പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയ വനിതാ ഡോക്ടർ വ്യാജ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒപ്പിട്ടെന്ന ആരോപണവുമായി സ്ത്രീ രംഗത്ത്. സത്താറയിലെ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 28കാരിയായ ഡോക്ടർ വെള്ളിയാഴ്ചയാണ് തൂങ്ങിമരിച്ചത്. സത്താറ എസ്ഐ ഗോപാൽ ബദാനെ നാലു തവണ തന്നെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചെന്ന് ഡോക്ടർ കൈവെള്ളയിൽ എഴുതിവച്ചിരുന്നു.

## Article Content

**മുംബൈ : ** മഹാരാഷ്ട്രയിൽ പൊലീസ് ഇൻസ്പെക്ടറുടെ ലൈംഗിക പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയ വനിതാ ഡോക്ടർ വ്യാജ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒപ്പിട്ടെന്ന ആരോപണവുമായി സ്ത്രീ രംഗത്ത്. സത്താറയിലെ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 28കാരിയായ ഡോക്ടർ വെള്ളിയാഴ്ചയാണ് തൂങ്ങിമരിച്ചത്. സത്താറ എസ്ഐ ഗോപാൽ ബദാനെ നാലു തവണ തന്നെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചെന്ന് ഡോക്ടർ കൈവെള്ളയിൽ എഴുതിവച്ചിരുന്നു.

ഇതിനു പിന്നാലെയാണ് സത്താറ സ്വദേശിയായ ഭാഗ്യശ്രീ മാരുതി പചാങ്നെ എന്ന സ്ത്രീ ഡോക്ടർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഭാഗ്യശ്രീയുടെ മകൾ ദീപാലി മാരുതി അജിൻക്യ ഹൻമന്ത് നിംബൽക്കർ എന്ന സൈനികനെ വിവാഹം കഴിച്ചിരുന്നത്.

ഓഗസ്റ്റ് 19ന് ദീപാലി ആത്മഹത്യ ചെയ്തിരുന്നു. മകളുടേത് കൊലപാതകമാകാൻ സാധ്യതയുണ്ടെന്നും അജിൻക്യയിൽ നിന്നും വീട്ടുകാരിൽനിന്നും മകൾ നിരന്തരം ശാരീരീക–മാനസിക പീഡനങ്ങൾ അനുഭവിച്ചിരുന്നെന്നും ഭാഗ്യശ്രീ പറയുന്നു. എന്നാൽ ദീപാലിയുടേത് അസ്വാഭാവിക മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്നും ഭാഗ്യശ്രീ ആരോപിച്ചു.

‘മകളുടെ മരണം കഴിഞ്ഞ് 5 ദിവസത്തിനുശേഷവും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയില്ല. ഓഗസ്റ്റ് 17നാണ് ദീപാലി ഗുരുതരാവസ്ഥയിലാണെന്നു പറഞ്ഞ് അജിൻക്യയുടെ ഫോൺ വരുന്നത്. ഗർഭിണിയായിരുന്ന ദീപാലി കുഴഞ്ഞു വീണതായിരിക്കുമെന്ന് കരുതിയാണ് ആശുപത്രിയിലെത്തിയത്. അവിടെ ചെന്നപ്പോഴാണ് അവൾ ജീവനൊടുക്കിയെന്ന് പറയുന്നത്. അതിൽ സംശയമുണ്ട്. എന്റെ മകൾ ആത്മഹത്യ ചെയ്യില്ല. അവൾ ആറുമാസം ഗർഭിണിയാണ്. ഒന്നര വയസ്സുള്ള മറ്റൊരു കുഞ്ഞുമുണ്ട്. അവളെ കൊന്നതാണ്’–ഭാഗ്യശ്രീ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322740/woman-alleges-female-doctor-who-committed-suicide-signed-fake-autopsy-report)