---
title: "മീൻലോറി തലയിൽ കയറിയിറങ്ങി; കോഴിക്കോട് യുവതിക്ക് ദാരുണാന്ത്യം"
english_title: "A fish lorry ran over her head; a young woman in Kozhikode met a tragic end."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322705/a-fish-lorry-ran-over-her-head-a-young-woman-in-kozhikode-met-a-tragic-end"
published_at: "2025-10-26T20:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fe36b94a028_accident.jpg"
keywords: []
---

# മീൻലോറി തലയിൽ കയറിയിറങ്ങി; കോഴിക്കോട് യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: **കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയു​ടെ ചക്രം കയറിയിറങ്ങി മരിച്ചത്.

## Article Content

**കോഴിക്കോട്: **കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയു​ടെ ചക്രം കയറിയിറങ്ങി മരിച്ചത്.

ഇന്ന് വൈകീടട് കണ്ണഞ്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടം. ടൗണിൽ നിന്നും മീഞ്ചന്തയിലേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും. സ്‌കൂട്ടറിൽ മീൻവണ്ടി തട്ടി സ്കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. യുവതിയുടെ തലയിലൂടെ പിൻചക്രം കയറിയിറങ്ങിയാണ് മരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322705/a-fish-lorry-ran-over-her-head-a-young-woman-in-kozhikode-met-a-tragic-end)