---
title: "ജോലി വേണോ...? എങ്കിൽ വേഗം നോക്കിക്കോ...! തമിഴ്നാട്ടിൽ സര്‍ക്കാര്‍ സര്‍വീസിൽ അധ്യാപകരാകാം; 2,708 പേർക്ക് അവസരം"
english_title: "Opportunity to become an Assistant Professor in Tamil Nadu Government Colleges"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322678/opportunity-to-become-an-assistant-professor-in-tamil-nadu-government-colleges"
published_at: "2025-10-26T15:31:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fdf1e037ce1_job.jpg"
keywords: []
---

# ജോലി വേണോ...? എങ്കിൽ വേഗം നോക്കിക്കോ...! തമിഴ്നാട്ടിൽ സര്‍ക്കാര്‍ സര്‍വീസിൽ അധ്യാപകരാകാം; 2,708 പേർക്ക് അവസരം

> **Lead Summary:** **ചെന്നൈ: **തമിഴ്നാട് സർക്കാർ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ആകാൻ അവസരം. തമിഴ്നാട് ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് ബോർഡ് സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ടീച്ചർ എഡ്യൂക്കേഷൻ കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**ചെന്നൈ: **തമിഴ്നാട് സർക്കാർ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ആകാൻ അവസരം. തമിഴ്നാട് ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് ബോർഡ് സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ടീച്ചർ എഡ്യൂക്കേഷൻ കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

2,708 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 10 ആണ്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം. ആകെ 61 വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാർക്കുള്ള അവസരമുണ്ട്.

**ഒഴിവുകൾ ഇങ്ങനെ -**

**വിദ്യാഭ്യാസ യോഗ്യത**

അംഗീകൃത ഇന്ത്യൻ സർവകലാശാലകളിൽ നിന്നുള്ള പ്രസക്തമായ/ ബന്ധപ്പെട്ട/ അനുബന്ധ വിഷയത്തിൽ 55% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടു കൂടിയുള്ള പിജി ബിരുദം

പിന്നോക്ക/പട്ടികജാതി/ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്ക് മതിയാകും.

അക്രഡിറ്റഡ് വിദേശ സർവകലാശാലകളിൽ നിന്ന് തത്തുല്യ ബിരുദം നേടിയവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.

യു.ജി.സി./സി.എസ്.ഐ.ആർ നെറ്റ്/എസ്എൽഇടി/സെറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ യോഗ്യത

യുജിസി മാനദണ്ഡമനുസരിച്ച് പിഎച്ച്ഡി. ബിരുദമുള്ളവർക്കും, ഇത്തരം യോഗ്യതാ പരീക്ഷകൾ നടത്താറില്ലാത്ത വിഷയങ്ങളിൽ പിജി ബിരുദമുള്ളവർക്കും യോഗ്യത പരീക്ഷ ബാധകമല്ല.

**പ്രായപരിധി**

2025 ജൂലൈ 1-ന് 57 വയസ്സ് കവിയരുത്.

തിരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷ, അഭിമുഖം, എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അധ്യാപക പരിചയം കണക്കിലെടുക്കും.

എഴുത്തുപരീക്ഷ: തീയതി : ഡിസംബർ 20 (താൽക്കാലികം)

പരീക്ഷയ്ക്ക് രണ്ട് പേപ്പറുകൾ ഉണ്ടാകും.

പേപ്പർ ഒന്ന് രാവിലെ നടക്കും. മൾട്ടിപ്പിൾ ചോയ്സ് മാതൃക. സമയം 3 മണിക്കൂർ

പാർട്ട് എ - 50 മാർക്ക് - തമിഴ് ചോദ്യങ്ങൾ. (40% മാർക്ക് ലഭിച്ചാൽ മതി)

പാർട്ട് ബി - 150 മാർക്ക് - അപേക്ഷകർ തിരഞ്ഞെടുത്ത വിഷയം - 1.5 മാർക്ക് വീതമുള്ള 100 ചോദ്യങ്ങൾ.

2. പേപ്പർ രണ്ട് അന്നേ ദിവസം തന്നെ ഉച്ചക്ക് ശേഷം നടക്കും.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322678/opportunity-to-become-an-assistant-professor-in-tamil-nadu-government-colleges)