---
title: "'ബിജുവും ഭാര്യയും അപകടത്തിൽപെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിലെത്തിയപ്പോള്‍';വിശദീകരണവുമായി ദേശീയപാത അതോറിറ്റി"
english_title: "'Biju and his wife met with an accident when they were returning home for a personal matter'; National Highways Authority clarifies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322668/biju-and-his-wife-met-with-an-accident-when-they-were-returning-home-for-a-personal-matter-national-highways-authority-clarifies"
published_at: "2025-10-26T14:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fde6a14e317_landslide.jpg"
keywords: []
---

# 'ബിജുവും ഭാര്യയും അപകടത്തിൽപെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിലെത്തിയപ്പോള്‍';വിശദീകരണവുമായി ദേശീയപാത അതോറിറ്റി

> **Lead Summary:** **ഇടുക്കി: **അടിമാലി മണ്ണിടിച്ചിൽ അപകടത്തിൽ വിശദീകരണവുമായി ദേശീയപാതാ അതോറിറ്റി. സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നില്ല. പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ സമീപവാസികളോട് മാറി താമസിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയതാണ് .

## Article Content

**ഇടുക്കി: **അടിമാലി മണ്ണിടിച്ചിൽ അപകടത്തിൽ വിശദീകരണവുമായി ദേശീയപാതാ അതോറിറ്റി. സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നില്ല. പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ സമീപവാസികളോട് മാറി താമസിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയതാണ് .

സുരക്ഷാ നിർദേശങ്ങൾ ഗൗരവത്തിൽ കാണണമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ബിജുവും ഭാര്യയും അപകടത്തിൽ പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിൽ എത്തിയപ്പോഴാണെന്നാണ് ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം. അതേസമയം, ദേശീയ പാത അതോറിറ്റിയുടെ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചത് നാട്ടുകാരുടെ ആരോപണം. വിഷയത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശീയപാതയ്ക്കായി മണ്ണെടുത്ത സ്ഥലത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.അടിമാലി ലക്ഷം വീട് ഉന്നതിയിലെ ബിജുവാണ് മരിച്ചത്. കാലിനു ഗുരുതരമായി പരിക്കേറ്റ ബിജുവിന്റെ ഭാര്യ സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322668/biju-and-his-wife-met-with-an-accident-when-they-were-returning-home-for-a-personal-matter-national-highways-authority-clarifies)