---
title: " ജാതിക്ക ഒരു സംഭവം തന്നെ.....! വെറുതെ മാറ്റിവെക്കേണ്ട, ഉപയോഗിച്ച് തുടങ്ങൂ ..."
english_title: "Know the benefits of nutmegs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322637/know-the-benefits-of-nutmegs"
published_at: "2025-10-26T11:23:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fdb7849b11c_jathkkka.jpg"
keywords: []
---

#  ജാതിക്ക ഒരു സംഭവം തന്നെ.....! വെറുതെ മാറ്റിവെക്കേണ്ട, ഉപയോഗിച്ച് തുടങ്ങൂ ...

> **Lead Summary:** ജാതിക്കയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നുള്ളകാര്യം നിങ്ങൾക്ക് അറിയാമോ? വെള്ളം തിളപ്പിച്ച് കുടിക്കാറൊക്കെ പതിവാണെങ്കിലും ചിലർക്കെങ്കിലും ഗുണങ്ങൾ അറിയാൻ വഴിയില്ല . ജാതിക്കാതൈലം വേദനസംഹാരിയാണ്. കാൻസർ തടയാനും ഈ തൈലം സഹായിക്കും. കോളൻ കാൻസർ തടയാൻ ജാതിക്കയ്ക്കു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്.

## Article Content

ജാതിക്കയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നുള്ളകാര്യം നിങ്ങൾക്ക് അറിയാമോ? വെള്ളം തിളപ്പിച്ച് കുടിക്കാറൊക്കെ പതിവാണെങ്കിലും ചിലർക്കെങ്കിലും ഗുണങ്ങൾ അറിയാൻ വഴിയില്ല . ജാതിക്കാതൈലം വേദനസംഹാരിയാണ്. കാൻസർ തടയാനും ഈ തൈലം സഹായിക്കും. കോളൻ കാൻസർ തടയാൻ ജാതിക്കയ്ക്കു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ജാതിക്ക ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങൾക്കു കഴിയും, പ്രമേഹമുള്ളവരിൽ ഉണ്ടാകുന്ന കടുത്ത വേദന കുറയ്ക്കാൻ ജാതിക്കാതൈലത്തിനു കഴിയും.

സന്ധിവാതം ഉള്ളവരിൽ സന്ധികൾക്കുണ്ടാകുന്ന വീക്കവും വേദനയും കുറയ്ക്കുവാൻ ജാതിക്കയ്ക്കു കഴിയും. ‌ഒരു ഗ്ലാസ് ചൂടുപാലിൽ ഒരു നുള്ള് ജാതിക്കാ പൊടി ചേർത്ത്, ഉറങ്ങാൻ കിടക്കും മുൻപു കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും ജാതിക്ക സഹായിക്കും.

നാരുകൾ അടങ്ങിയതിനാൽ ജാതിക്ക ദഹനപ്രശ്നങ്ങൾക്കു പരിഹാരമേകും. പേശിവേദനയും സന്ധിവേദനയും കുറയ്ക്കാൻ സഹായിക്കും. ജാതിക്കയിലടങ്ങിയ ഓയിൽ ആയ യൂജെനോൾ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഇത് വീക്കം മൂലമുണ്ടാകുന്ന വേദന കുറയ്ക്കുന്നു.

100 ജാതിക്കയിൽ 2.9 ഗ്രാം മാംഗനീസ് ഉണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ജാതിക്ക വായയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വായിലെ അണുബാധയ്ക്കു കാരണമാകുന്ന സ്ട്രെപ്റ്റോ കോക്കസ് പോലുള്ള രോഗാണുക്കളോട് പൊരുതി ദന്തപ്രശ്നങ്ങൾക്കെല്ലാം പരിഹാരമേകാൻ ജാതിക്കയ്ക്കു കഴിയും.

തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഒരു ബ്രെയ്ൻ ടോണിക് ആണ് ജാതിക്ക. വിഷാദലക്ഷണങ്ങളെ അകറ്റാൻ ജാതിക്ക സഹായിക്കുന്നു. സെറോടോണിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കൂട്ടുക വഴിയാണിത്.

ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള ജാതിക്ക മുഖക്കുരു അകറ്റാനും സഹായിക്കുന്നു. ജാതിക്ക പൊടിച്ച് പാലിൽ ചാലിച്ച് മുഖത്തു പുരട്ടുക. ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം വേണം ഇത് പുരട്ടാൻ. ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322637/know-the-benefits-of-nutmegs)