---
title: "പാലക്കാട് ജനവാസ മേഖലയില്‍ കടുവ ഇറങ്ങി, പശുക്കിടാവിനെ കൊന്നു"
english_title: "A tiger entered the residential area of ​​Mannarkad and killed a calf."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322565/a-tiger-entered-the-residential-area-of-mannarkad-and-killed-a-calf-new"
published_at: "2025-10-25T19:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fcd52930827_kaduva.jpg"
keywords: []
---

# പാലക്കാട് ജനവാസ മേഖലയില്‍ കടുവ ഇറങ്ങി, പശുക്കിടാവിനെ കൊന്നു

> **Lead Summary:** **പാലക്കാട് : ** മണ്ണാര്‍ക്കാട് ജനവാസ മേഖലയില്‍ കടുവ ഇറങ്ങി. പശുക്കിടാവിനെ കൊന്നു. തത്തേങ്ങലം താണിയങ്ങാട് പ്രദേശത്താണ് കടുവ ഇറങ്ങിയത്. മേലേതില്‍ ബഷീറിന്റെ ഒന്നര വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കടിച്ചു കൊന്നത്.

## Article Content

**പാലക്കാട് : ** മണ്ണാര്‍ക്കാട് ജനവാസ മേഖലയില്‍ കടുവ ഇറങ്ങി. പശുക്കിടാവിനെ കൊന്നു. തത്തേങ്ങലം താണിയങ്ങാട് പ്രദേശത്താണ് കടുവ ഇറങ്ങിയത്. മേലേതില്‍ ബഷീറിന്റെ ഒന്നര വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കടിച്ചു കൊന്നത്.

ഇന്ന് വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. കടുവ പശുക്കിടാവിനെ ആക്രമിക്കുന്നത് ബഷീര്‍ നേരില്‍ കണ്ടു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322565/a-tiger-entered-the-residential-area-of-mannarkad-and-killed-a-calf-new)