---
title: " അബദ്ധത്തിൽ പോലും ഇനി അരിവാളിൽ കുത്തരുത്, സിപിഎമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങൾ എങ്ങനെ വിശ്വസിക്കും ? - സന്ദീപ് വാര്യർ"
english_title: "sandeep g varrier against pm shri in kerala "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322560/sandeep-g-varrier-against-pm-shri-in-kerala"
published_at: "2025-10-25T17:25:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fcbb3837c8f_pm.jpg"
keywords: []
---

#  അബദ്ധത്തിൽ പോലും ഇനി അരിവാളിൽ കുത്തരുത്, സിപിഎമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങൾ എങ്ങനെ വിശ്വസിക്കും ? - സന്ദീപ് വാര്യർ

> **Lead Summary:** ** പിഎം** ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. അബദ്ധത്തിൽ പോലും ഇനി അരിവാളിൽ കുത്തരുത്. നരേന്ദ്രമോദിയുടെ പണം വാങ്ങാൻ പാർട്ടി കോൺഗ്രസ് പ്രമേയം വരെ ഉപേക്ഷിക്കുന്ന സിപിഐഎമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങൾ എങ്ങനെ വിശ്വസിക്കുമെന്ന് സന്ദീപ് വാര്യർ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

## Article Content

** പിഎം** ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. അബദ്ധത്തിൽ പോലും ഇനി അരിവാളിൽ കുത്തരുത്. നരേന്ദ്രമോദിയുടെ പണം വാങ്ങാൻ പാർട്ടി കോൺഗ്രസ് പ്രമേയം വരെ ഉപേക്ഷിക്കുന്ന സിപിഐഎമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങൾ എങ്ങനെ വിശ്വസിക്കുമെന്ന് സന്ദീപ് വാര്യർ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

വിദ്യാഭ്യാസരംഗത്തെ ആർഎസ്എസ് അജണ്ടക്ക് സിപിഎം കൂട്ടുനിൽക്കുമ്പോൾ പ്രതിരോധിക്കാൻ സംസ്ഥാനത്ത് യുഡിഎഫ് മാത്രമേയുള്ളൂ. അബദ്ധത്തിൽ പോലും ഇനി അരിവാളിൽ കുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

**സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്**

നരേന്ദ്രമോദിയുടെ പണം വാങ്ങാൻ പാർട്ടി കോൺഗ്രസ് പ്രമേയം വരെ ഉപേക്ഷിക്കുന്ന സിപിഎമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങൾ എങ്ങനെ വിശ്വസിക്കും ? വിദ്യാഭ്യാസരംഗത്തെ ആർഎസ്എസ് അജണ്ടക്ക് സിപിഎം കൂട്ടുനിൽക്കുമ്പോൾ പ്രതിരോധിക്കാൻ സംസ്ഥാനത്ത് യുഡിഎഫ് മാത്രമേയുള്ളൂ. അബദ്ധത്തിൽ പോലും ഇനി അരിവാളിൽ കുത്തരുത്.

അതേസമയം പിഎം ശ്രീയിൽ കടുത്ത എതിർപ്പ് തുടർന്ന് സിപിഐ. ഡൽഹി എകെജി ഭവനിൽ സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. തങ്ങളുടെ നിലപാട് പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്ന് തന്നെയാണ്.

അതിൽ നിന്ന് പിന്നോട്ടില്ല. വിശദമായി വിഷയം ചര്‍ച്ച ചെയ്തു. സിപിഐഎം ഇതിൽ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി രാജ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇരുപാർട്ടികൾക്കും ഒരേ നിലപാട് ആണെങ്കിൽ എങ്ങനെ കരാർ ഒപ്പിട്ടുവെന്നും ഡി രാജ ചോദിച്ചു. വിഷയത്തിൽ കേരളം എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ലെന്നും കേന്ദ്ര സർക്കാരിന്‍റെ ജന വിരുദ്ധ നയങ്ങൾക്ക് എതിരെ പോരാടണമെന്നും ഡി രാജ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322560/sandeep-g-varrier-against-pm-shri-in-kerala)